തമിഴ്നാട് അതിർത്തിയിൽനിന്ന് ഒറ്റയാനെ പിടികൂടി
തമിഴ്നാട് അതിർത്തിയിൽനിന്ന് ഒറ്റയാനെ പിടികൂടി
Friday, November 15, 2019 12:05 AM IST
മ​റ​യൂ​ർ: കേ​ര​ള അ​തി​ർ​ത്തി​യി​ൽ ഉ​ദു​മ​ല​പേ​ട്ട​യ്ക്കു സ​മീ​പം ആ​ണ്ടി​യൂ​ർ ഭാ​ഗ​ത്തു മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും നി​ര​വ​ധി​പ്പേരെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പിക്കു​ക​യും ചെ​യ്ത ഒ​റ്റ​യാ​നെ കും​കി ആ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ത്ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​കാ​രി​യാ​യ ഒ​റ്റ​യാ​നെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ്, പോ​ലീ​സ്, വെ​റ്റ​റി​ന​റി വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് എ​ത്തി​യ​ത്. ക​ട​ക​ളും വീ​ടു​ക​ളും ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ക്കു​ന്ന ഒ​റ്റ​യാ​നെ നാ​ട്ടു​കാ​ർ അ​രി​ശി​രാ​ജ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. ആ​ണ്ടി​യൂ​ർ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ സം​ഘം കൃ​ഷി​യി​ട​ത്തി​ൽ അ​രി​ചാ​ക്കു​ക​ൾ വ​ച്ച് ആ​ന​യെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


നി​ര​വ​ധി ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ പി​ടി​കൂ​ടി​യ മു​തു​മ​ല ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ കാ​ലിം, ക​പി​ൽ​ദേ​വ് എ​ന്നീ കും​കി ആ​ന​ക​ളെ​യും എ​ത്തി​ച്ചി​രു​ന്നു. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ അ​രി​ശി​രാ​ജ എ​ന്ന കൊ​ന്പ​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നു ര​ണ്ടു​ത​വ​ണ വെ​റ്റ​റി​ന​റി സം​ഘം മ​യ​ക്കു വെ​ടി​വ​ച്ചു. പി​ന്നീ​ട് കും​കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് വ​ടം​കെ​ട്ടി നി​ർ​ത്തി​യ​ശേ​ഷം രാ​വി​ലെ എ​ട്ടോ​ടെ ലോ​റി​യി​ൽ ക​യ​റ്റി വ​ര​കാ​ളി​യാ​ർ ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.
വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടാ​ന​യെ ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ കും​കി ആ​ന ആ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ കാ​ട്ടാ​ന​യു​ടെ ആ​രോ​ഗ്യം നി​രീ​ക്ഷി​ച്ച​ശേ​ഷം ആ​രം​ഭി​ക്കു​മെ​ന്നു വ​നം​വ​കൂ​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.