മൂ​ന്നു സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രു​ടെ നി​യ​മ​നം അ​സാ​ധു​വാ​ക്കാ​ൻ ഗ​വ​ർ​ണ​ർ
മൂ​ന്നു സ​ർ​വ​ക​ലാ​ശാ​ല  വി​സി​മാ​രു​ടെ നി​യ​മ​നം  അ​സാ​ധു​വാ​ക്കാ​ൻ ഗ​വ​ർ​ണ​ർ
Monday, April 29, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വെ​​​റ്റ​​​റി​​​ന​​​റി, ഡി​​​ജി​​​റ്റ​​​ൽ, ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം അ​​​സാ​​​ധു​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ മേ​​​യ് ഒ​​​ന്നി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ രാ​​​ജ്ഭ​​​വ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി.

സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​എം.​​​ആ​​​ർ.​​​ശ​​​ശീ​​​ന്ദ്ര​​​നാ​​​ഥി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സേ​​​ർ​​​ച് ക​​​മ്മി​​​റ്റി​​​യി​​​ൽ യു​​​ജി​​​സി പ്ര​​​തി​​​നി​​​ധി ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​നം അ​​​സാ​​​ധു​​​വാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടി​​​സ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് യു​​​ജി​​​സി​​​യി​​​ൽ നി​​​ന്നും നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രി​​​ൽ നി​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ല​​​ഭി​​​ച്ച ഉ​​​പ​​​ദേ​​​ശം. തു​​​ട​​​ർ​​​ന്ന് ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കും.

ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​പി.​​​എം.​​​മു​​​ബാ​​​റ​​​ക് പാ​​​ഷ എ​​​ന്നി​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ടു നി​​​യ​​​മി​​​ച്ച​​​താ​​​ണ്. പു​​​തി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് യു​​​ജി​​​സി അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡം അ​​​നു​​​സ​​​രി​​​ച്ച് സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച് വി​​​സി​​​യെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ച​​​ട്ടം. ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം യു​​​ജി​​​സി ച​​​ട്ടം അ​​​നു​​​സ​​​രി​​​ച്ച​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച് ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.