മേ​യ് ഒ​ന്നു മു​ത​ല്‍ വേ​ണാ​ടിന് എറ​​​ണാകുളം സൗ​ത്തി​ല്‍ സ്റ്റോ​പ്പി​ല്ല
മേ​യ് ഒ​ന്നു മു​ത​ല്‍  വേ​ണാ​ടിന് എറ​​​ണാകുളം സൗ​ത്തി​ല്‍ സ്റ്റോ​പ്പി​ല്ല
Monday, April 29, 2024 4:20 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​ഷൊ​​​ര്‍​ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം വേ​​​ണാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് മേ​​​യ് ഒ​​​ന്നു മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് (ജം​​ഗ്ഷ​​ൻ) റെ​​​യി​​​ല്‍​വേ സ്റ്റേ​​ഷ​​നി​​ൽ ​പ്ര​​​വേ​​​ശി​​​ക്കി​​​ല്ല. ഷൊ​​​ര്‍​ണൂ​​രി​​ലേ​​ക്കും തി​​രി​​ച്ചും നോ​​ർ​​ത്ത് (ടൗ​​ൺ) സ്റ്റേ​​ഷ​​ൻ വ​​ഴി​​യാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ക.

എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത്-​​ഷൊ​​​ര്‍​ണൂ​​​ര്‍ റൂ​​​ട്ടി​​​ല്‍ നി​​​ല​​​വി​​​ലെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തെ​​​ക്കാ​​​ള്‍ 30 മി​​​നി​​​റ്റ് മു​​​മ്പേ വേ​​​ണാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് ഓ​​​ടും. പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ച് 9.50ന് ​​​ട്രെ​​​യി​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്തി​​​ല്‍ എ​​​ത്തും. ആ​​​ലു​​​വ (10.15), അ​​​ങ്ക​​​മാ​​​ലി (10.28), ചാ​​​ല​​​ക്കു​​​ടി (10.43), ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട (10.53), തൃ​​​ശൂ​​​ര്‍ (11.18), വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (11.40), ഷൊ​​​ര്‍​ണൂ​​​ര്‍ (12.25) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ സ​​​മ​​​യക്ര​​​മം. തി​​​രി​​​ച്ചു​​​ള്ള സ​​ർ​​വീ​​സി​​ൽ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ എ​​​ല്ലാ സ്റ്റേ​​​ഷ​​​നി​​​ലും 15 മി​​​നി​​​റ്റോ​​​ളം നേരത്തേ എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.