സീ​റ്റ് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ബ​സി​ൽ ക​യ​റ്റാ​തെ കെ​എ​സ്ആ​ർ​ടി​സി
സീ​റ്റ് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ  ബ​സി​ൽ ക​യ​റ്റാ​തെ കെ​എ​സ്ആ​ർ​ടി​സി
Monday, April 29, 2024 4:20 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വ് ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര​​​നെ ക​​​യ​​​റ്റാ​​​തെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​സി ബ​​​സ്. കാ​​​ത്തുനി​​​ന്നു മ​​​ടു​​​ത്ത യാ​​​ത്ര​​​ക്കാ​​​ര​​​ൻ ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​റെ വി​​​ളി​​​ച്ച​​​പ്പോ​​​ൾ ഞ​​​ങ്ങ​​​ൾ പു​​​തി​​​യ ആ​​​ളു​​​ക​​​ൾ ആ​​​ണെ​​​ന്നും റൂ​​​ട്ട് അ​​​റി​​​യാ​​​ത്ത​​​തി​​​നാ​​​ൽ വ​​​ഴി മാ​​​റി പോ​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. അ​​​ത്യാ​​​വ​​​ശ്യ യാ​​​ത്ര ആ​​​യ​​​തി​​​നാ​​​ലാ​​​ണ് റി​​​സ​​​ർ​​​വ് ചെ​​​യ​​​ത് ബ​​​സ് കാ​​​ത്തുനി​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ നി​​​ങ്ങ​​​ളു​​​ടെ റി​​​സേ​​​ർ​​​വേ​​​ഷ​​​ൻ ചാ​​​ർ​​​ജ് റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

എ​​​ട​​​പ്പാ​​​ളി​​​ൽനി​​​ന്നും എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വ് ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​നാ​​​സ്ഥ മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജെ​​​ൻ​​​റം 360 ന​​​ന്പ​​​ർ എ​​​സി ബ​​​സി​​​ൽ ആ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ബ​​​സ് കാ​​​ണാ​​​താ​​​യ​​​തോ​​​ടെ ക​​​ണ്ട​​​ക്ട​​​റെ വി​​​ളി​​​ച്ച യാ​​​ത്ര​​​ക്കാ​​​ര​​​നോ​​​ട് ഞ​​​ങ്ങ​​​ൾ വേ​​​റെ വ​​​ഴി​​​ക്കാ​​​ണ് പോ​​​കു​​​ന്ന​​​തെ​​​ന്നും നി​​​ങ്ങ​​​ൾ പു​​​റ​​​കെ വ​​​രു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും ബ​​​സി​​​ൽ ക​​​യ​​​റി പൊ​​​യ്ക്കോ​​​ളൂ എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

ഇ​​​തേ തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ബ​​​ന്ധ​​​പെ​​​ട്ടു പ​​​രാ​​​തി അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​വി​​​ടെ നി​​​ന്നും ന​​​ല്ല മ​​​റു​​​പ​​​ടി​​യ​​ല്ല ല​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ളി​​​ക്കു​​​ക​​​യും സം​​​ഭ​​​വം വി​​​വാ​​​ദം ആ​​​കു​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ ഇ​​​വ​​​ർ ഇ​​​ട​​​പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​ർ തി​​​രി​​​ച്ചു യാ​​​ത്ര​​​ക്കാ​​​ര​​​നെ വി​​​ളി​​​ക്കു​​​ക​​​യും പി​​​ന്നാ​​​ലെ​​​യു​​​ള്ള ബ​​​സി​​​ൽ ക​​​യ​​​റി തൃ​​​ശൂ​​​ർ ഇ​​​റ​​​ങ്ങാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് തൃ​​​ശൂ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​ര​​​ന് ബ​​​സ് കി​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.