ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്്ക​ര​ണം: പു​തി​യ ട്രാ​ക്കു​ക​ൾ ത​യാ​റാ​യി​ല്ല
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്്ക​ര​ണം: പു​തി​യ ട്രാ​ക്കു​ക​ൾ ത​യാ​റാ​യി​ല്ല
Monday, April 29, 2024 4:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പ​​​രി​​​ഷ്്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പു​​​തി​​​യ ട്രാ​​​ക്കു​​​ക​​​ൾ ഇ​​​തേ​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ല്ല. മേ​​​യ് ഒ​​​ന്നു മു​​​ത​​​ലാ​​​ണ് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. മേ​​​യ് ഒ​​​ന്നു മു​​​ത​​​ൽ ഒ​​​രു മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ 30 ലൈ​​​സ​​​ൻ​​​സ് മാ​​​ത്രം കൊ​​​ടു​​​ത്താ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണ് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​ദി​​​നം 100 ലൈ​​​സ​​​ൻ​​​സ് വ​​​രെ കൊ​​​ടു​​​ക്കു​​​ന്ന മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക ടെ​​​സ്റ്റ് ഇ​​​ന്നു ന​​​ട​​​ക്കും. ഇ​​​വ​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം ലൈ​​​സ​​​ൻ​​​സ് ഒ​​​രു ദി​​​വ​​​സം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന​​​റി​​​യാ​​​നാ​​​ണ് പ്ര​​​ത്യേ​​​ക ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യും പ​​​രി​​​ഷ്്ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ തീ​​​രു​​​മാ​​​നം. ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന 86 ഗ്രൗ​​​ണ്ടു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഒ​​​ൻ​​​പ​​​ത് സ്ഥ​​​ല​​​ത്ത് മാ​​​ത്ര​​​മാ​​​ണ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​നു സ്വ​​​ന്ത​​​മാ​​​യി ഭൂ​​​മി​​​യു​​​ള്ള​​​ത്. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലും സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലും സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​മൊ​​​ക്കാ​​​യാ​​​ണ് ബാ​​​ക്കി ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്. മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ ഒ​​​ഴി​​​കെ മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തും പു​​​തി​​​യ ട്രാ​​​ക്കു​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​തു​​​വ​​​രെ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ളു​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണ് മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ ട്രാ​​​ക്ക് ഒ​​​രു​​​ക്കി​​​യ​​​ത്. സ്ഥ​​​ലം​​​ക​​​ണ്ടെ​​​ത്താ​​​നും ട്രാ​​​ക്ക് ഒ​​​രു​​​ക്കാ​​​നും പ​​​ണം ആ​​​രു ചെ​​​ല​​​വാ​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​ത​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.