തെ​ര​ഞ്ഞെ​ടു​പ്പിലെ വീ​ഴ്ച: പ്ര​തി​പ​ക്ഷ നേ​താ​വ് പ​രാ​തി ന​ൽ​കി
തെ​ര​ഞ്ഞെ​ടു​പ്പിലെ വീ​ഴ്ച:  പ്ര​തി​പ​ക്ഷ നേ​താ​വ് പ​രാ​തി ന​ൽ​കി
Monday, April 29, 2024 4:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു സു​​​താ​​​ര്യ​​​വും നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​വു​​​മാ​​​യ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കി. ര​​​ണ്ട് വോ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ കാ​​​ല​​​താ​​​മ​​​സം പ​​​ല ബൂ​​​ത്തു​​​ക​​​ളി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു.

ക​​​ന​​​ത്ത ചൂ​​​ടി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം കാ​​​ത്തു നി​​​ന്നി​​​ട്ടും വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​കാ​​​തെ നി​​​ര​​​വ​​​ധി പേ​​​ർ മ​​​ട​​​ങ്ങി​​​. ആ​​​റു മ​​​ണി​​​ക്ക് മു​​​ൻ​​​പ് ബൂ​​​ത്തി​​​ൽ എ​​​ത്തി​​​യ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വും പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​യി.സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ര​​​യും മോ​​​ശ​​​മാ​​​യ രീ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

ഇ​​​ര​​​ട്ട വോ​​​ട്ടു​​​ക​​​ളും മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കി വോ​​​ട്ടേ​​​ഴ്സ് ലി​​​സ്റ്റ് പ​​​രി​​​ഷ്കരി​​​ക്കു​​​ന്ന​​​തി​​​ലും സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പി​​​ലു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​ക​​​ളെ ക്കുറി​​​ച്ച് സ്വ​​​ത​​​ന്ത്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.