പഞ്ചാബിൽ നാലു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
പഞ്ചാബിൽ നാലു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
Tuesday, April 30, 2024 1:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബി​​ൽ നാ​​ലു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് ബ്രാ​​ർ(​​രാ​​ജാ വാ​​റിം​​ഗ്) ലു​​ധി​​യാ​​ന​​യി​​ൽ മ​​ത്സ​​രി​​ക്കും.

എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ഖ്ജി​​ന്ദ​​ർ സിം​​ഗ് ര​​ൺ​​ധാ​​വ ഗു​​രു​​ദാ​​സ്പു​​രി​​ൽ ജ​​ന​​വി​​ധി തേ​​ടും. വി​​ജ​​യ് ഇ​​ന്ദ​​ർ സിം​​ഗ് സിം​​ഗ്ല(​​അ​​ന​​ന്ദ്പു​​ർ സാ​​ഹി​​ബ്), കു​​ൽ​​ബീ​​ർ സിം​​ഗ് സി​​ര(​​ഖ​​ദൂ​​ർ സാ​​ഹി​​ബ്) എ​​ന്നി​​വ​​രാ​​ണു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. സി​​റ്റിം​​ഗ് എം​​പി ജ​​സ്ബീ​​ർ സിം​​ഗ് ഗി​​ല്ലി​​നെ മാ​​റ്റി​​യാ​​ണ് കു​​ൽ​​ബീ​​റി​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.

അ​​ന​​ന്ദ്പു​​ർ സാ​​ഹി​​ബി​​ലെ സി​​റ്റിം​​ഗ് എം​​പി മ​​നീ​​ഷ് തി​​വാ​​രി ച​​ണ്ഡി​​ഗ​​ഡി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ലു​​ധി​​യാ​​ന എം​​പി ര​​വ്നീ​​ത് സിം​​ഗ് ബി​​ട്ടു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പ​​ഞ്ചാ​​ബി​​ൽ കോ​​ൺ​​ഗ്ര​​സ് ഇ​​തു​​വ​​രെ 12 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. ഫി​​റോ​​സ്പു​​രി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​നി സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള​​ത്. ലു​​ധി​​യാ​​ന​​യി​​ൽ വാ​​റിം​​ഗ് ബി​​ജെ​​പി​​യി​​ലെ ര​​വ്നീ​​ത് ബി​​ട്ടു​​വി​​നെ നേ​​രി​​ടും.

എ​​എ​​പി​​യി​​ലെ അ​​ശോ​​ക് പ​​രാ​​ശ​​ർ പാ​​പ്പി, അ​​കാ​​ലി ദ​​ളി​​ലെ ര​​ൺ​​ജീ​​ത് സിം​​ഗ് ധി​​ല്ല​​ൻ എ​​ന്നി​​വ​​രാ​​ണു മ​​റ്റ് എ​​തി​​രാ​​ളി​​ക​​ൾ. 2019ൽ ​​ഭ​​ട്ടി​​ൻ​​ഡ​​യി​​ൽ വാ​​റിം​​ഗ് മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

സു​​ഖ്ജി​​ന്ദ​​ർ സിം​​ഗ് ര​​ൺ​​ധാ​​വ മു​​ൻ പ​​ഞ്ചാ​​ബ് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്. രാ​​ജ​​സ്ഥാ​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യ ര​​ൺ​​ധാ​​വ നാ​​ലു ത​​വ​​ണ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.