രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
Tuesday, April 30, 2024 1:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. ശ​നി​യാ​ഴ്ച ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, റാ​യ്ബ​റേ​ലി, അ​മേ​ഠി മ​ണ്ഡ​ല​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കു വി​ട്ട​താ​യി മാ​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലെയും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​ക്കു​ന്ന​ത് രാ​ഹു​ൽ റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ പൂ​ർ​ണ സ​മ്മ​തം അ​റി​യി​ച്ചി​ല്ല എ​ന്ന​തി​നാ​ലാ​ണ്.

സോ​ണി​യ ഗാ​ന്ധി​യു​ടെ സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി. മേ​യ് 20ന് ​അ​ഞ്ചാം ഘ​ട്ട​ത്തി​ലാ​ണ് റാ​യ്ബ​റേ​ലി, അ​മേ​ഠി സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രരം​ഗ​ത്ത് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​യി​ല്ല. അ​തി​നാ​ൽ അ​മേ​ഠി​യി​ൽ പു​തു​മു​ഖ​മെ​ത്തും.

പ്രി​യ​ങ്കയു​ടെ ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര അ​മേ​ഠി​യി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ട് സോ​ണി​യ​ഗാ​ന്ധി എ​ടു​ത്ത​താ​യാ​ണ് വി​വ​രം.

ഇ​തി​നി​ടെ, പ്രി​യ​ങ്ക ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​രു​ണ്‍ ഗാ​ന്ധി​യോ​ട് മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.