മോഷ്ടാക്കൾ വിഷം കുത്തിവച്ച് കോൺസ്റ്റബിളിനെ കൊലപ്പെടുത്തി
മോഷ്ടാക്കൾ വിഷം കുത്തിവച്ച് കോൺസ്റ്റബിളിനെ കൊലപ്പെടുത്തി
Friday, May 3, 2024 4:31 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ മോ​​​​ഷ്ടാ​​​​ക്ക​​​​ൾ പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ളി​​​​നെ വി​​​​ഷം കു​​​​ത്തി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. താ​​​​നെ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​ശാ​​​​ൽ പ​​​​വാ​​​​ർ (30)​ ​​​ആ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്കി​​​​ടെ മ​​​​രി​​​​ച്ച​​​​ത്.

ഫോ​​​​ൺ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് മോ​​​​ഷ്ടാ​​​​ക്ക​​​​ൾ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ​​​​വ​​​​ച്ച് വി​​​​ശാ​​​​ലി​​​​നു വി​​​​ഷം കു​​​​ത്തി​​​​വ​​​​ച്ച​​​​ത്. ഏ​​​​പ്രി​​​​ൽ 28നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. താ​​​​നെ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച വി​​​​ശാ​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച മ​​​​രി​​​​ച്ചു.

ട്രെ​​​​യി​​​​ൻ യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഷ്ടാ​​​​ക്ക​​​​ൾ വി​​​​ശാ​​​​ലി​​​​ന്‍റെ ഫോ​​​​ൺ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. വാ​​​​തി​​​​ലി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​നി​​​​ന്ന് വി​​​​ശാ​​​​ൽ ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​യ​​​​ൺ, മാ​​​​ട്ടും​​​​ഗ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു മ​​​​ധ്യേ ട്രെ​​​​യി​​​​ൻ വേ​​​​ഗം കു​​​​റ​​​​ച്ച​​​​പ്പോ​​​​ൾ, ട്രാ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ക്ര​​​​മി​​​​ക​​​​ൾ വി​​​​ശാ​​​​ലി​​​​ന്‍റെ കൈ​​​​ക്ക് അ​​​​ടി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഫോ​​​​ൺ ട്രാ​​​​ക്കി​​​​ലേ​​​​ക്കു വീ​​​​ണു. മോ​​​ഷ്ടാ​​​ക്ക​​​ൾ ഫോ​​​ണു​​​മാ​​​യി ട്രാ​​​ക്കി​​​ലൂ​​​ടെ ഓ​​​ടി. ട്രെ​​​യി​​​നി​​​ന്‍റെ വേ​​​ഗം കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ വി​​​ശാ​​​ൽ ചാ​​​ടി​​​യി​​​റ​​​ങ്ങി മോ​​​ഷ്ടാ​​​ക്ക​​​ളു​​​ടെ പു​​​റ​​​കെ ഓ​​​ടി. കു​​​റേ ദൂ​​​രം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന​​​ടി​​​മ​​​ക​​​ളാ​​​യ ഒ​​​രു സം​​​ഘം വി​​​ശാ​​​ലി​​​നെ വ​​​ള​​​ഞ്ഞ് ആ​​​ക്ര​​​മി​​​ച്ചു.

ഇ​​​തി​​​നി​​​ടെ ഒ​​​രു അ​​​ക്ര​​​മി വി​​​ശാ​​​ലി​​​നു വി​​​ഷം കു​​​ത്തി​​​വ​​​ച്ചു. ചു​​​വ​​​പ്പു​​​നി​​​റ​​​മു​​​ള്ള ഒ​​​രു ദ്രാ​​​വ​​​കം അ​​​ക്ര​​​മി​​​ക​​​ൾ വി​​​ശാ​​​ലി​​​ന്‍റെ മു​​​ഖ​​​ത്ത് ഒ​​​ഴി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് വി​​​ശാ​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ ബോ​​​ധം തെ​​​ളി​​​ഞ്ഞ വി​​​ശാ​​​ൽ വീ​​​ട്ടി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും സ്ഥി​​​തി വ​​​ഷ​​​ളാ​​​യി. തു​​​ട​​​ർ​​​ന്ന് താ​​​നെ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സ് സം​​​ഘം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.