അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു കമല ഹാരീസ്
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു കമല ഹാരീസ്
Tuesday, January 22, 2019 12:28 AM IST
കലിഫോർണിയ: 2020ൽ ന​​​ട​​​ക്കു​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ ക​​​​മ​​​​ലാ ഹാ​​​​രി​​​​സ്. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള സെ​​​​ന​​​​റ്റ് അം​​​​ഗ​​​​മാ​​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സ്ഥി​​​രം വി​​​മ​​​ർ​​​ശ​​​ക​​​യാ​​​ണ് 54 കാ​​​രി​​​യാ​​​യ ക​​​മ​​​ല. "ക​​​മ​​​ല ഹാ​​​രീ​​​സ് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി' എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ട​​​ൻ തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് ക​​​മ​​​ല ട്വീ​​​റ്റ് ചെ​​​യ്തു.​​​

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ട, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പൗ​​​രാ​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടി​​​യ മാ​​​ർ​​​ട്ടി​​​ൻ ലൂ​​​ഥ​​​ർ കിം​​​ഗ് ജൂ​​​ണി​​​യ​​​റി​​​ന്‍റെ ദി​​​നം പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി മ​​​നഃ​​​പൂ​​​ർ​​​വം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​മ​​​ല പ​​​റ​​​ഞ്ഞു. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ക​​​മ​​​ല​​​ഹാ​​​രീ​​​സ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.