അമേരിക്കൻ ഗണിതശാസ്ത്രജ്ഞയ്ക്ക് ആബേൽ പുരസ്കാരം
Wednesday, March 20, 2019 12:19 AM IST
ഓ​​​സ്‌​​​ലോ: നോ​​​ർ​​​വീ​​​ജി​​​യ​​​ൻ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ലെ​​​റ്റേ​​​ഴ്സ് ന​​​ല്കു​​​ന്ന ആ​​​ബേ​​​ൽ പു​​​ര​​​സ് കാ​​​ര​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഗ​​​ണി​​​ത​​​ശാ​​​ത്ര​​​ജ്ഞയായ കാ​​ര​​ൻ ഉ​​​ല​​​ൻ​​​ബ​​​ക്ക് അ​​​ർ​​​ഹ​​​യാ​​​യി. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ ​​​പു​​​ര​​​സ് കാ​​​രം വ​​​നി​​​ത​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

എ​​​ഴു​​​പ​​​ത്താ​​​റു​​​കാ​​​രി​​​യാ​​​യ കാ​​​ര​​​ൻ ഓ​​​സ്റ്റി​​​നി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ടെ​​​ക്സ​​​സി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. മോ​​ഡേ​​​ൺ ജ്യോ​​​മെ​​​ട്രി​​​ക്ക​​​ൽ അ​​​നാ​​​ലി​​​സി​​​സി​​​നു ന​​​ല്കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്.


നോ​​​ർ​​​വേ​​​യി​​​ലെ ഗ​​​ണി​​​ത​​​ശാ​​​സ്ത്ര പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്ന നീ​​​ൽ​​​സ് ഹെ​​​ൻ​​​റി​​​ക് ആ​​​ബേ​​​ലി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം 2003മു​​​ത​​​ൽ ഈ ​​​പു​​​ര​​​സ്കാ​​​രം ന​​​ല്കു​​​ന്നു. കാ​​​ര​​​ന് പു​​​ര​​​സ്കാ​​​ര​​​ത്തു​​​ക​​​യാ​​​യി 60 ല​​​ക്ഷം നോ​​​ർ​​​വീ​​​ജി​​​യ​​​ൻ ക്രോ​​​ണ​​​ർ (7,04,000 ഡോ​​​ള​​​ർ) ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.