സച്ചിൻ ബൻസലിന് ഒലയിൽ 150 കോടി രൂപയുടെ നിക്ഷേപം
സച്ചിൻ ബൻസലിന് ഒലയിൽ  150 കോടി രൂപയുടെ നിക്ഷേപം
Monday, January 14, 2019 10:27 PM IST
ബം​ഗ​ളൂ​രു: ഫ്ലി​പ്കാ​ർ​ട്ട് സ​ഹ സ്ഥാ​പ​ക​ൻ സ​ച്ചി​ൻ ബ​ൻ​സ​ൽ കാ​ബ് സ​ർ​വീ​സ് ക​ന്പ​നി​യാ​യ ഒ​ല​യു​ടെ പ്രൊ​മോ​ട്ട​ർ സ്ഥാ​പ​ന​മാ​യ എ​എ​ൻ​ഐ ടെ​ക്നോ​ള​ജീ​സി​ൽ 150 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സി​ൽ സ​മ​ർ​പ്പി​ച്ച ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് എ​എ​ൻ​ഐ ടെ​ക്നോ​ള​ജീ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്.

പു​തി​യ നി​ക്ഷേ​പ​​ത്തോ​ടെ ഒ​ല​യു​ടെ മാ​ർ​ക്ക​റ്റ് മൂ​ല്യം 40,355 കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച സ്റ്റീ​ഡ്‌​വ്യൂ കാ​പ്പി​റ്റ​ലി​ൽ​നി​ന്ന് 500 കോ​ടി രൂ​പ​യി​ല​ധി​കം ഫ​ണ്ടിം​ഗും ഒ​ല​യ്ക്കു ല​ഭി​ച്ചി​രു​ന്നു.


ഫ്ലി​പ്കാ​ർ​ട്ട് വി​ട്ട് എ​ട്ടു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഈ ​നി​ക്ഷേ​പം. മാ​ത്ര​മ​ല്ല ഇ​തു​വ​രെ ബ​ൻ​സ​ൽ നട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ തു​ക​യു​ടേ​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.