ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
Wednesday, September 20, 2017 11:41 AM IST
കോട്ടയം: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (ഫി​ബ) ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്തു​ന്ന അ​ണ്ട​ര്‍ 16 വ​നി​താ ഏ​ഷ്യാ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മീ​ഷ​ണ​റാ​യി, ഡോ.​പ്രി​ന്‍സ് മ​റ്റ​ത്തി​നെ നി​യ​മി​ച്ചു. നി​ല​വി​ല്‍ കേ​ര​ളാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് ഇ​ദ്ദേ​ഹം. ഒ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ 28 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ പ്രി​ന്‍സി​നൊ​പ്പം മു​ഹ​മ്മ​ദ് ഹ​സ​ന്‍ ഖാ​ന്‍( ഇ​ന്ത്യ), ഇ​ബ്‌​നു സു​സി​ലോ (ഇ​ന്തോ​നേ​ഷ്യ), കെ​ന്‍റാ ക​വാ​ഷി​മ (ജ​പ്പാ​ന്‍) എ​ന്നി​വ​രെ​യും ടൂ​ര്‍ണ​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍മാ​രാ​യി ഫി​ബ നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.