‘വിരുഷ്ക’യുടെ പുതുവർഷം ദക്ഷിണാഫ്രിക്കയിൽ, മോതിരത്തിന് ഒരു കോടി
Tuesday, December 12, 2017 1:21 PM IST
മിലാൻ: ന​വ​മി​ഥു​ന​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും അ​നു​ഷ്‌​ക​യു​ടെ​യും ഹ​ണി​മൂ​ണി​ന് ക്രി​ക്ക​റ്റി​ന്‍റെ മാ​ധു​ര്യം കൂ​ടി​യു​ണ്ടാ​കും. അ​ടു​ത്ത വ​ര്‍ഷാ​രം​ഭ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ന​ട​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ കോ​ഹ്‌​ലി​ക്കൊ​പ്പം അ​നു​ഷ്‌​ക​യു​മു​ണ്ടാ​കും. ഇ​റ്റ​ലി​യി​ല്‍വ​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്‌​ക ശ​ര്‍മ​യും വി​വാ​ഹി​ത​രാ​യ​ത്.

ഇ​തോ​ടെ ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് താ​ര​ദ​മ്പ​തി​ക​ള്‍ ഏ​റ്റുവാ​ങ്ങു​ന്ന​ത്. ബോ​ളി​വു​ഡി​ല്‍ നി​ന്നും ക്രി​ക്ക​റ്റ് ലോ​ക​ത്തു​നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ശം​സ ട്വീ​റ്റു​ക​ളാ​ണ് ഇ​രു​വ​ര്‍ക്കും ല​ഭി​ച്ച​ത്. കോ​ഹ്‌​ലി​യു​ടെ ഇ​ന്ത്യ​ന്‍ പ​ട​യ്ക്കു പു​റ​മേ പാ​ക്കിസ്ഥാ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ട്വി​റ്റ​ര്‍ വ​ഴി ന​വ​ദ​മ്പ​തി​ക​ള്‍ക്ക്‍ ആ​ശം​സ​ക​ള്‍ ചൊ​രി​ഞ്ഞു. ഷോയ്​ബ് അ​ക്ത​ര്‍, ഷ​ാഹിദ് അ​ഫ്രീ​ദി എ​ന്നി​വ​രാ​ണ് അ​തി​ല്‍ പ്ര​ധാ​നി​ക​ള്‍.


അതിനിടെ, അനുഷ്കയെ അണിയിക്കാനുള്ള മോതിരം തേടി മൂന്നുമാസമാണത്രേ കോഹ്്‌‌ലി നടന്നതെന്ന് റിപ്പോർട്ട്. വ​ള​രെ അ​പൂ​ര്‍വ​മാ​യ ഡ​യ​മ​ണ്ട് പ​തി​പ്പി​ച്ച മോ​തി​ര​മാ​ണ് അ​നു​ഷ്‌​ക​യു​ടെ വി​ര​ലി​ല്‍ കോ​ഹ്ലി അ​ണി​യി​ച്ച​ത്. ഓ​സ്ട്രി​യ​യി​ലെ ഡി​സൈ​ന​റാ​ണ് മോ​തി​രം ഡി​സൈ​ന്‍ ചെ​യ്ത​ത്.

മോ​തി​ര​ത്തിന്‍റെ ഡി​സൈ​ന്‍ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത വി​ധം മ​നോ​ഹ​ര​മാ​ണ്. ഒ​രു കോ​ടി​യോ​ള​മാ​ണ് മോ​തി​ര​ത്തി​ന്‍റെ വി​ല. കാ​ണു​ന്ന ഒ​രാ​ള്‍ക്കും മോ​തി​ര​ത്തി​ല്‍നി​ന്നും ക​ണ്ണെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​രു​വ​രു​ടെ​യും അ​ടു​ത്തൊ​രാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ബോ​ളി​വു​ഡ് ലൈഫ് എന്ന മാഗസിൻ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

21ന് ​ഡ​ല്‍ഹി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ക്കാ​യും 26ന് ​മും​ബൈ​യി​ല്‍ ബോ​ളി​വു​ഡ്, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്കാ​യും വി​വാ​ഹ​വ​ിരു​ന്നു ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...