ക്രിസ്റ്റ്യൻ കോ​​ൾ​​മാ​​ൻ ഇ​ട‌ി​വെ​ട്ട്!
Tuesday, February 20, 2018 1:00 AM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: അ​​മേ​​രി​​ക്ക​​യു​​ടെ യുവതാരം ക്രി​​സ്റ്റ്യ​​ൻ കോ​​ൾ​​മാ​​ൻ 60 മീ​​റ്റ​​റി​​ൽ പു​​തി​​യ ഇ​​ൻ​​ഡോ​​ർ ലോ​​ക റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ചു. യു​​എ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 6.34 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നാ​​ണ് കോ​​ൾ​​മാ​​ൻ പു​​തി​​യ സ​​മ​​യം കു​​റി​​ച്ച​​ത്. 0.149 റി​​യാ​​ക്‌​ഷ​​ൻ ടൈ​​മി​​ൽ സ്റ്റാ​​ർ​​ട്ടിം​​ഗ് ബ്ലോ​​ക്കി​​ൽ​​നി​​ന്നു കു​​തി​​ച്ചു​​പാ​​ഞ്ഞ കോ​​ൾ​​മാ​​ൻ, റോ​​ണി ബേ​​ക്ക​​റെ (6.40 സെ​​ക്ക​​ൻ​​ഡ്) പി​​ന്നി​​ലാ​​ക്കി​​ ജേ​താ​വാ​യി. മൗ​​റി​​സ് ഗ്രീ​​ൻ 1998ൽ ​​മാ​​ഡ്രി​​ഡി​​ൽ സ്ഥാ​​പി​​ച്ച 6.39 സെ​ക്ക​ൻ​ഡ് എ​ന്ന റി​​ക്കാ​​ർ​​ഡാണ് യുവതാരം തി​​രു​​ത്തി​​യ​​ത്.

ജ​​നു​​വ​​രി 19നു ​കോ​​ൾ​​മാ​​ൻ ഗ്രീ​​നി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ക​​ട​​ന്നെ​​ന്നു ക​​രു​​തി​​യതാ​​ണ്. ദ​​ക്ഷി​​ണ ക​​രൊ​​ളി​​ന​​യി​​ൽ ന​​ട​​ന്ന അ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​ൻ 6.37 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്​​തി​​രു​​ന്നു. എ​​ന്നാ​​ൽ, ആ ​​മീ​​റ്റി​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക് സ്റ്റാ​​ർ​​ട്ടിം​​ഗ് ബ്ലോ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തി​​രു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ​​മ​​യം കു​​റി​ച്ചി​​ല്ല.


2017ൽ 100 ​​മീ​​റ്റ​​റി​​ലെ മി​​ക​​ച്ച സ​​മ​​യം (9.82 സെ​​ക്ക​​ൻ​​ഡ്) കു​​റി​​ച്ച കോ​​ൾ​​മാ​​ന് ല​​ണ്ട​​നി​​ൽ ന​​ട​​ന്ന ലോ​​ക അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ ജ​​സ്റ്റി​​ൻ ഗാ​​റ്റ്‌ലി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചി​രു​ന്നു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.