ഗുസ്തി താരങ്ങളായ ബജരംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും പദ്മശ്രീ ശിപാർശ
Thursday, October 4, 2018 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​ങ്ങ​ളാ​യ ബ​ജ​രം​ഗ് പൂ​നി​യ​ക്കും വി​നേ​ഷ് ഫോ​ഗ​ട്ടി​നും പ​ദ​്മ​ശ്രീ പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം. നേ​ര​ത്തെ ഖേ​ൽര​ത്ന പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ത​ന്നെ ഉ​ൾ​പ്പെ​ടുത്താത്തതി​ൽ പ്ര​തി​ഷേ​ധി​ച്ച താ​ര​മാ​ണ് ബ​ജരം​ഗ് പു​നി​യ. ഇ​ക്കാ​ര​്യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​രു​വ​രു​ടെ​യും സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​നു​ക​ളാ​ണ് നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.