ഹോപ്മാൻ കപ്പ്: റോജർ ഫെഡററും സെറീന വില്യംസും ഇറങ്ങും
ഹോപ്മാൻ കപ്പ്: റോജർ ഫെഡററും സെറീന വില്യംസും ഇറങ്ങും
Thursday, October 4, 2018 12:15 AM IST
മെ​ൽ​ബ​ൺ: ലോ​ക​ മൂ​ന്നാം ന​ന്പ​ർ താ​ര​മാ​യ റോ​ജ​ർ ഫെ​ഡ​റ​റും മുൻ ലോക ഒന്നാം നന്പർ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സും ഹോ​പ്മാ​ൻ ക​പ്പ് ടെ​ന്നീ​സി​ൽ ക​ളി​ക്കും. മി​ക്സ​ഡ് ഡ​ബി​ൾ​സ് മ​ത്‌​സ​ര​ങ്ങ​ളാ​ണ് ഹോ​പ്മാ​ൻ ക​പ്പി​ൽ. ഫ്രാ​ൻ​സെ​സ് തി​യാ​ഫോ​യാ​ണ് സെ​റീ​ന​യു​ടെ പ​ങ്കാ​ളി. ബെ​ലി​ൻ​ഡ ബെ​ൻ​കി​ക് ഫെ​ഡ​റ​ർ​ക്കൊ​പ്പം മൈ​താ​ന​ത്തി​റ​ങ്ങും.

സ്പാ​നി​ഷ് താ​ര​ങ്ങ​ളാ​യ റോ​ജ​ർ ഫെ​റ​റും ഗ​ാർബിൻ മു​ഗു​രു​സ​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റുക​ൾ. ഡി​സം​ബ​ർ അ​വ​സാ​ന​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ജ​നു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന അ​മേ​രി​ക്ക-​സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ത്‌​സ​ര​ത്തി​ൽ ഫെ​ഡ​റ​റും സെ​റീ​ന വി​ല്യം​സും നേ​ർ​ക്കു നേ​ർ പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. എ​ട്ടു രാ​ജ്യ​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നിലവിൽ സ്വിറ്റ്സർലൻഡാണ് ചാന്പ്യൻമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.