ഏഷ്യൻ ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിന് ഇന്ന് തുടക്കം
Thursday, October 4, 2018 11:24 PM IST
പൂന: 52-ാം ഏ​​​ഷ്യ​​​ൻ ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​സി​​​ക് (ശ​​​രീ​​​ര സൗ​​​ന്ദ​​​ര്യ മ​​​ത്സ​​​രം) ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന് ഇ​​​ന്ന് പൂന ബാ​​​ലെ​​​വാ​​​ഡി​​​യി​​​ലെ ശി​​​വഛ​​​ത്ര​​​പ​​​തി സ്പോ​​​ർ​​​ട്സ് കോം​​​പ്ല​​​ക്സി​​​ൽ തുടക്കമാകും. 28 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള നൂ​​​റി​​​ൽ​​​പ​​​രം പു​​​രു​​​ഷ - വ​​​നി​​​താ താ​​​ര​​​ങ്ങ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ചാന്പ്യൻഷിപ്പ് ഏ​​​ഴി​​​ന് സ​​​മാ​​​പി​​​ക്കും.

ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ, മാ​​​സ്റ്റേ​​​ഴ്സ്, വ​​​നി​​​ത, മി​​​ക്സഡ് പെ​​​യ​​​ർ, ഭിന്നശേഷി എ​​​ന്നി​​​ങ്ങ​​​നെ 19 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 51 മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. സു​​​നി​​​ത് ജാ​​​ദ​​​വ്, യ​​​തീ​​​ന്ദ​​​ർ സിം​​​ഗ്, സ​​​രി​​​താ ദേ​​​വി, മമതാ ദേ​​​വി, സ​​​ഞ്ജ​​​ന ദ​​​യ​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഇ​​​ന്ത്യ​​​ൻ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് ഓ​​​ഷോ ജി​​​മ്മി, മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ്, ഷീ​​​നു ചൊ​​​വ്വ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ലോ​​​ക ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഏ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ദ​​​തു​​​ക് പോ​​​ൾ ച്വാ, ​​​ഏ​​​ഷ്യ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സു​​​ഗ്രി, സു​​​പ്ര​​​വ​​​രി​​​ക്ക​​​ൾ, ഡ​​​ബ്ല്യുബി​​​പി​​​എ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ക്രി​​​സ്റ്റീ​​​ന​​​കാം, ഐ​​​ബി​​​ബി​​​എ​​​ഫ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചേ​​​ത​​​ൻ പ​​​താ​​​രെ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.