ചൈ​ന ഓ​പ്പ​ണ്‍: സ്വ​രേ​വ് പു​റ​ത്ത്; ഡെ​ല്‍ പൊ​ട്രോ സെ​മി​യി​ല്‍
Saturday, October 6, 2018 2:06 AM IST
ബെ​യ്ജിം​ഗ്: ലോ​ക അ​ഞ്ചാം ന​മ്പ​ര്‍ അ​ല​ക്‌​സ​ണ്ട​ര്‍ സ്വ​രേ​വ് ബെ​യ്ജിം​ഗ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പ്രീ​ക്വാ​ര്‍ട്ടി​ല്‍ പു​റ​ത്ത്. ലോ​ക 61-ാം റാ​ങ്ക് മ​ലെ​ക് ജാ​സി​രി​യാ​ണ് സ്വ​രേ​വി​നെ ത​ക​ര്‍ത്ത​ത്. മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 7-6(7-4), 2-6, 6-4നാ​യി​രു​ന്നു ടു​ണീ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. ഈ ​തോ​ല്‍വി​യി​ല്‍ ത​ക​ര്‍ന്നു​പോ​യ സ്വ​രേ​വ് റാ​ക്ക​റ്റ് നി​ല​ത്തെ​റി​ഞ്ഞ് ഒ​ടി​ച്ചു.

റാ​ക്ക​റ്റെ​റി​ഞ്ഞ് ഒ​ടി​ച്ച​തു​കൂ​ടാ​തെ കോ​ര്‍ട്ടി​ന്‍റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. സ്വ​രേ​വ് ഭാ​വി​യി​ല്‍ ടെ​ന്നീ​സി​ലെ സൂ​പ്പ​ര്‍താ​ര​മാ​കു​മെ​ന്ന ക​രു​ത​ലി​നി​ടെ​യാ​ണ് ഇ​ത്ത​രം മോ​ശം പ്ര​വൃ​ത്തി​ക​ള്‍ ഉ​ണ്ടാ​യ​ത്.


യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ സെ​ര്‍ബി​യ​യു​ടെ ഫി​ലി​പ് ക്രാ​യി​നോ​വി​ച്ചി​നെ 6-3, 6-0ന് ​തോ​ല്‍പ്പി​ച്ചു. സെ​മി​യി​ല്‍ ഡെ​ല്‍ പൊ​ട്രോ ഫാ​ബി​യോ ഫോ​ഞ്ഞി​നി​യെ നേ​രി​ടും. ഫോ​ഞ്ഞി​നി 6-4, 6-4ന് ​മാ​ര്‍ട്ട​ന്‍ ഫു​സോ​വി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.