അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു ജ​​യം
Sunday, November 18, 2018 12:54 AM IST
സ്പെ​​യി​​നി​​ലെ കൊ​​ർ​​ഡോ​​വ​​യി​​ൽ ന​​ട​​ന്ന സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന മെ​​ക്സി​​ക്കോ​​യ്ക്കെ​​തി​​രേ ജ​​യം സ്വ​​ന്ത​​മാ​​ക്കി. റ​​മീ​​റോ ഫു​​ന​​സ് മൊ​​റി​​യു​​ടെ (44-ാം മി​​നി​​റ്റ്) ഹെ​​ഡ​​റും ഇ​​സാ​​ക്ക് ബ്രി​​സ്വേ​​ല​​യു​​ടെ (83-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ളും അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് 2-0ന്‍റെ ജ​​യ​​മൊ​​രു​​ക്കി.

പൗ​​ളോ ഡൈ​​ബാ​​ല​​യു​​ടെ ഫ്രീ​​കി​​ക്കി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു വി​​യ്യാ​​റ​​യ​​ൽ താ​​ര​​ത്തി​​ന്‍റെ ഹെ​​ഡ​​ർ ഗോ​​ൾ പി​​റ​​ന്ന​​ത്. സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങി​​യ​​ത്. ല​​യ​​ണ​​ൽ സ്കാ​​ലോ​​നി​​യു​​ടെ കീ​​ഴി​​ൽ ക​​ഴി​​ഞ്ഞ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന നേ​​ടു​​ന്ന മൂ​​ന്നാം ജ​​യ​​മാ​​ണി​​ത്.


മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​ന്മാ​രാ​​യ ചി​​ലി​​യെ 2-3ന് ​​കോ​​സ്റ്റാ​​റി​​ക്ക പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. കെ​​ൻ​​ഡ്വ​​ൽ വാ​​സ്ട​​ണി​​ന്‍റെ (36, 59 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ടഗോ​​ളാ​​ണ് കോ​​സ്റ്റാ​​റി​​ക്ക​​യു​​ടെ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. റൊ​​ണാ​​ൾ​​ഡ് മ​​ത​​രി​​യ (64-ാം മി​​നി​​റ്റ്) കോ​​സ്റ്റാ​​റി​​ക്ക​​യു​​ടെ ലീ​​ഡ് 3-0 ആ​​ക്കി. തു​​ട​​ർ​​ന്ന് സെ​​ബാ​​സ്റ്റ്യ​​ൻ വെ​​ഗ​​സ് (70-ാം മി​​നി​​റ്റ്), അ​​ല​​ക്സി​​സ് സാ​​ഞ്ച​​സ് (90-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ചി​​ലി​​ക്കാ​​യി ഗോ​​ൾ മ​​ട​​ക്കി​​യെ​​ങ്കി​​ലും തോ​​ൽ​​വി ത​​ട​​യാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.