മാ​​ഞ്ച​​സ്റ്റ​​ർ x പി​​എ​​സ്ജി
Tuesday, December 18, 2018 1:06 AM IST
റോം: ​​ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പ്രീ​​ക്വാ​​ർ​​ട്ട​​ർ ഡ്രോ​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ബാ​​ഴ്സ​​ലോ​​ണ, റ​​യ​​ൽ മാ​​ഡ്രി​​ഡ് എ​​ന്നി​​വ​​യ്ക്ക് താ​​ര​​ത​​മ്യേ​​ന എ​​ളു​​പ്പ​​മു​​ള്ള എ​​തി​​രാ​​ളി​​ക​​ൾ. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പി​​എ​​സ്ജി​​യെ​​യും ലി​​വ​​ർ​​പൂ​​ൾ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​യും യു​​വ​​ന്‍റ​​സ് അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​യും ടോ​​ട്ട​​നം ഡോ​​ർ​​ട്ട്മു​​ണ്ടി​​നെ​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ നേ​​രി​​ട​​ണം. ഇ​​വ​​യു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ൾ തീ​​പ്പൊ​​രി ചി​​ത​​റി​​ക്കു​​മെ​​ന്ന് ചു​​രു​​ക്കം. റോ​​മ​​യും പോ​​ർ​​ട്ടോ​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു മ​​ത്സ​​രം. റ​​യ​​ലി​​ന്‍റെ എ​​തി​​രാ​​ളി അ​​യാ​​ക്സും സി​​റ്റി​​യു​​ടേ​​ത് ഷാ​​ൽ​​ക്കെ​​യും ബാ​​ഴ്സ​​യു​​ടേ​​ത് ലി​​യോ​​ണു​​മാ​​ണ്. ഫെ​​ബ്രു​​വ​​രി 12, 13, 19, 20 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.