റായിഡുവിന്‍റെ ബൗളിംഗ് ആക്‌ഷനെതിരേ റിപ്പോര്‍ട്ട്
റായിഡുവിന്‍റെ ബൗളിംഗ് ആക്‌ഷനെതിരേ റിപ്പോര്‍ട്ട്
Monday, January 14, 2019 12:46 AM IST
സി​ഡ്‌​നി: അ​മ്പാ​ട്ടി റാ​യി​ഡു​വി​ന്‍റെ ബൗളിംഗ് ആക്‌ഷനെ തിരെ അ​മ്പ​യ​ര്‍മാ​രു​ടെ റി​പ്പോ​ർ​ട്ട്. സി​ഡ്‌​നി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ പ​ന്തെ​റി​ഞ്ഞ റാ​യി​ഡു​വി​ന്‍റെ ബൗ​ളിം​ഗ് ആ​ക്‌​ഷ​ന്‍ തെ​റ്റാ​ണെ​ന്ന് മാ​ച്ച് റ​ഫ​റി​ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ഇ​തോ​ടെ, റാ​യി​ഡു​വി​ന് താ​ത്കാ​ലി​ക വി​ല​ക്ക് ല​ഭി​ച്ചേ​ക്കും.

മാ​ച്ച് റ​ഫ​റി​മാ​രു​ടെ റി​പ്പോ​ര്‍ട്ട് ഇ​ന്ത്യ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റി​നും സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ഐ​സി​സി വ്യ​ക്ത​മാ​ക്കി. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റാ​യി​ഡു ടെ​സ്റ്റി​ന് വി​ധേ​യ​നാ​കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, അ​തു​വ​രെ പ​ന്തെ​റി​യാ​ന്‍ വി​ല​ക്കി​ല്ല. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ര​ണ്ട് ഓ​വ​റു​ക​ളാ​ണ് റാ​യി​ഡു എ​റി​ഞ്ഞത്. പ​തി​മൂ​ന്ന് റ​ണ്‍സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. ശ്രീ​ല​ങ്ക​ന്‍ മു​ന്‍താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ബൗ​ളിം​ഗ് ആ​ക്ഷ​ന് സ​മാ​ന​മാ​യി​രു​ന്നു റാ​യി​ഡു​വി​ന്‍റെ ആ​ക്‌​ഷ​ൻ. മു​ര​ളി​യും നേ​ര​ത്തെ സം​ശ​യ​നി​ഴ​ലി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.