ബാഴ്‌സലോണയ്ക്കു ജയം
ബാഴ്‌സലോണയ്ക്കു ജയം
Tuesday, January 22, 2019 12:28 AM IST
ബാ​ഴ്‌​സ​ലോ​ണ: പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ല​യ​ണ​ല്‍ മെ​സി​യു​ടെ മി​ക​വ് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ലെ​ഗ​ാന​സി​നെ​തി​രേ 3-1ന്‍റെ ​ജ​യ​മൊ​രു​ക്കി. മെ​സി ഒ​രു ഗോ​ളി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ഒ​രു ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തു. 20 ക​ളി​യി​ല്‍ 46 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

64-ാം മി​നി​റ്റി​ല്‍ മെ​സി ഇ​റ​ങ്ങു​മ്പോ​ള്‍ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു. സീ​സ​ണി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് അ​ര്‍ജ​ന്‍റൈ​ന്‍ താ​രം പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങു​ന്ന​ത്. 32-ാം ഓ​വ​റി​ല്‍ ഒ​സാ​മെ​ന്‍ ഡെം​ബ​ല​യി​ലൂ​ടെ നേ​ടി​യ ഗോ​ളി​ന് മു​ന്നി​ലെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലീ​ഡ് 57-ാം മി​നി​റ്റി​ല്‍ മാ​ര്‍ട്ടി​ന്‍ ബ്രേ​ത്‌​വെ​യ്റ്റ് ത​ക​ര്‍ത്തു. ക​ള​ത്തി​ലെ​ത്തി​യ മെ​സി അ​ധി​കം താ​മ​സി​ക്കാ​തെ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ര​ണ്ടാം ഗോ​ളി​നു വ​ഴി​യൊ​രു​ക്കി. മെ​സി​യു​ടെ ശ​ക്ത​മാ​യ ഷോ​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ ഇ​വാ​ന്‍ ക്യൂ​ല​റി​നു കൈ​യി​ലൊ​തു​ക്കാ​നാ​യി​ല്ല. റീ​ബൗ​ണ്ടാ​യി വ​ന്ന പന്ത് ലൂ​യി​സ് സു​വാ​ര​സ് (71-ാം മി​നി​റ്റ്) വ​ല​യി​ലാ​ക്കി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ മെ​സി ഗോ​ള്‍ നേ​ടി. ഈ ​ലാ ലി​ഗ സീ​സ​ണി​ല്‍ മെ​സി​യു​ടെ 18-ാം ഗോ​ളാ​ണ്.

20 ക​ളി​യി​ല്‍ 41 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ടാ​മ​തും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ 36 പോ​യി​ന്‍റു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ഗോ​​ള​​ടി​​ക്കാ​​ൻ മെ​​സി

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​ക്ക് ഗോ​​ള​​ടി​​ക്കാ​​ൻ മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ ക​​ള​​ത്തി​​ലു​​ണ്ടാ​​വ​​ണ​​മെ​​ന്നി​​ല്ല. പ​​ക​​ര​​ക്കാ​​ര​​നാ​​യി എ​​ത്തി​​യാ​​ലും മെ​​സി ഗോ​​ള​​ടി​​ച്ചേ മ​​ട​​ങ്ങൂ. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി ഗോ​​ള​​ടി​​ച്ച​​തി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് മെ​​സി. ലാ ​​ലി​​ഗ​​യി​​ൽ ലെ​​ഗാ​​ന​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യെ​​ത്തി ഗോ​​ള​​ടി​​ച്ച​​തോ​​ടെ​​യാ​​ണ് മെ​​സി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

ലാ ​​ലി​​ഗ​​യി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ളി​​ക്കാ​​നി​​റ​​ങ്ങി 21-ാം നൂ​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ നേ​​ടി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി മെ​​സി​​ക്കു സ്വ​​ന്തം. 21-ാം നൂ​​റ്റാ​​ണ്ടി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യെ​​ത്തി 22 ത​​വ​​ണ അ​​ർ​​ജ​​ന്‍റൈ​ൻ താ​​രം ഗോ​​ൾ​​വ​​ല കു​​ലു​​ക്കി. ഈ ​​നൂ​​റ്റാ​​ണ്ടി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി​​റ​​ങ്ങി മെ​​സി നേ​​ടി​​യ​​ത്ര ഗോ​​ൾ മ​​റ്റൊ​​രു താ​​ര​​വും നേ​​ടി​​യി​​ട്ടി​​ല്ല. ബാ​​ഴ്സ​​യ്ക്കാ​​യി ആകെ 76 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മെ​​സി പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി, 34 ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.