മോ​ണ്‍ഫി​ല്‍സി​നു റോ​ട്ട​ര്‍ഡാം ഓ​പ്പ​ണ്‍
മോ​ണ്‍ഫി​ല്‍സി​നു റോ​ട്ട​ര്‍ഡാം ഓ​പ്പ​ണ്‍
Tuesday, February 19, 2019 12:41 AM IST
റോ​ട്ട​ര്‍ഡാം: റോ​ട്ട​ര്‍ഡാം ഓ​പ്പ​ണ്‍ ടെ​ന്നീ​സ് കി​രീ​ടം ഗെ​യ്‌ൽ മോ​ണ്‍ഫി​ല്‍സി​ന്. മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ മോ​ണ്‍ഫി​ല്‍സ് സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യെ തോ​ല്‍പ്പി​ച്ചു. 6-3, 1-6, 6-2നാ​ണ് ഫ്ര​ഞ്ച് താ​രം ജ​യി​ച്ച​ത്. ക​രി​യ​റി​ലെ എ​ട്ടാം കി​രീ​ട​മാ​ണ് മോ​ണ്‍ഫി​ല്‍സ് റോ​ട്ട​ര്‍ഡാ​മി​ല്‍ നേ​ടി​യ​ത്.

11 വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റോ​ട്ട​ര്‍ഡാം ഫൈ​ന​ലി​ല്‍ ര​ണ്ടു സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത താ​ര​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. വാ​വ്‌​റി​ങ്ക​യു​ടെ സെര്‍വ് ര​ണ്ടു ത​വ​ണ ത​ക​ര്‍ത്താ​ണ് മോ​ണ്‍ഫി​ല്‍സ് ആ​ദ്യ സെ​റ്റ് നേ​ടി​യ​ത്. എ​ന്നാ​ല്‍ ര​ണ്ടാം സെ​റ്റി​ല്‍ സ്വി​സ് താ​രം അ​നാ​യാ​സം ജ​യി​ച്ചു. നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റ്്‍ മോ​ണ്‍ഫി​ല്‍സ് അ​നാ​യാ​സം നേ​ടി​യെ​ടു​ത്തു. ഇ​ട​തു കൈ​ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റ​തി​നാ​ല്‍ വേ​ദ​ന​സം​ഹാ​രി​ക​ള്‍ ക​ഴി​ച്ചാ​ണ് മോ​ണ്‍ഫി​ല്‍സ് മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ വാ​വ്‌​റി​ങ്ക​യു​ടെ ആ​ദ്യ ഫൈ​ന​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.