ന്യൂ​സി​ല​ന്‍ഡ് പ​ര​മ്പ​ര തൂ​ത്തു​വാ​രി
Thursday, February 21, 2019 12:51 AM IST
ഡ്യു​നെ​ഡി​ന്‍: ടിം ​സൗ​ത്തി​യു​ടെ ആ​റു വി​ക്ക​റ്റ് പ്ര​ക​ട​നം ന്യൂ​സി​ല​ന്‍ഡി​ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​രയി​ല്‍ സ​മ്പൂ​ര്‍ണ ജ​യം ന​ല്‍കി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ 88 റ​ണ്‍സി​ന് തോ​ല്‍പ്പി​ച്ചാ​ണ് ന്യൂ​സി​ല​ന്‍ഡ് 3-0നു പരന്പര സ്വ​ന്ത​മാ​ക്കി​യ​ത്. 331 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 47.2 ഓ​വ​റി​ല്‍ 242 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ആ​റു വി​ക്ക​റ്റ് നേ​ടി​യ സൗ​ത്തി​യാ​ണ് കി​വീ​സ് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ബം​ഗ്ലാ​ദേ​ശി​നാ​യി സാ​ബി​ര്‍ റ​ഹ്‌മാ​ന്‍ ഏ​ക​ദി​ന​ത്തി​ല്‍ ആ​ദ്യ സെ​ഞ്ചു​റി കു​റി​ച്ചു.

കി​വീ​സ് മു​ന്നോ​ട്ടു​വ​ച്ച 331 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ബം​ഗ്ലാ​ദേ​ശ് 47.2 ഓ​വ​റി​ല്‍ 242 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​ണ്ടു റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍ ത​ന്നെ ബം​ഗ്ലാ​ദേ​ശി​ന് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. സാ​ബി​ര്‍ റ​ഹ്മാ​ന്‍റെ (110 പ​ന്തി​ല്‍ 102) സെ​ഞ്ചു​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ നാ​ണ​ക്കേ​ടി​ല്‍നി​ന്നു ര​ക്ഷി​ച്ച​ത്.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നിറ​ങ്ങി​യ കി​വീ​സ് മ​ധ്യ​നി​ര താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​ണ് 330 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്ത​ത്. ഹെ​ന്‍‌റി ​നി​ക്കോ​ളാ​സ് (64), റോ​സ് ടെ​യ്്‌​ല​ര്‍ (69), ടോം ​ലാ​ഥം (59) എന്നിവർ കി​വീ​സി​നാ​യി അ​ര്‍ധ സെ​ഞ്ചു​റി നേ​ടി. കൂ​ടാ​തെ ജ​യിം​സ് നീ​ഷം (37), കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം (37 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും ചേ​ര്‍ന്ന​പ്പോ​ള്‍ കി​വീ​സ് ആ​റു വി​ക്ക​റ്റി​ന് 330 റ​ണ്‍സി​ലെ​ത്തി. ലോ​ക​ക​പ്പി​നു മു​മ്പു​ള്ള ന്യൂ​സി​ല​ന്‍ഡി​ന്‍റെ അ​വ​സാ​ന ഏ​ക​ദി​ന മ​ത്സ​ര​മാ​യി​രു​ന്നു. 81 പ​ന്തി​ല്‍ 69 റ​ണ്‍സ് നേ​ടി​യ ടെ​യ്‌​ല​ര്‍ ഏ​ക​ദി​ന​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടു​ന്ന താ​ര​മാ​യി. 8026 റ​ണ്‍സു​ള്ള ടെ​യ്‌​ല​ര്‍ 8007 റ​ണ്‍സു​ള്ള സ്റ്റീ​ഫ​ന്‍ ഫ്‌​ളെ​മിം​ഗി​നെ പി​ന്നി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd