സി​ക്‌​സി​ല്‍ മു​മ്പ​ന്‍ ഗെ​യ്‌ൽ
Friday, February 22, 2019 12:28 AM IST
ബ്രി​ജ്ടൗ​ണ്‍: വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ല്‍ വി​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ഗെ​യ്‌ൽ പാക്കിസ്ഥാന്‍റെ ഷഹീ​ദ് അ​ഫ്രീ​ദി​യു​ടെ സി​ക്‌​സു​ക​ളു​ടെ റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് ഗെ​യ്‌​ലി​നെ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സു​ക​ള്‍ നേ​ടു​ന്ന താ​ര​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​നു​ശേ​ഷം അ​ന്താരാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കും എ​ന്നു പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ര്‍ഡ് പ്ര​ക​ട​നം. ഗെയ്‌ലിന്‍റെ പല സിക്സും സ്റ്റേഡിയത്തിനു വെളിയിൽപോയി. ഇതിലൊന്ന് സ്റ്റേഡിയം കടന്ന് 121 മീറ്റർ അകലെ നങ്കൂരമിട്ട കപ്പലിലാണ് വീണത്.

ഇം​ഗ്ല​ണ്ടി​നെ​തി​രേ ഗെ​യ്‌ൽ 129 പ​ന്തി​ല്‍ നി​ന്ന് 135 റ​ണ്‍സെ​ടു​ത്ത ഗെ​യ്‌ൽ പ​ന്ത്ര​ണ്ട് സി​ക്‌​സും മൂ​ന്ന് ബൗ​ണ്ട​റി​യും പാ​യി​ച്ചു. ആ​ദി​ല്‍ റ​ഷീ​ദ് എ​റി​ഞ്ഞ 44-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്ത് മി​ഡ്‌​വി​ക്ക​റ്റി​ന് മു​ക​ളിലൂടെ പ​റ​ത്തി​യാ​ണ് ഗെ​യ്‌ൽ അ​ഫ്രീ​ദി​യെ മ​റി​ക​ട​ന്ന​ത്.

477 സി​ക്‌​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഗെ​യ്‌​ലി​ന്‍റെ പേ​രി​ലു​ള്ള​ത്. 444-ാമ​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് ഗെ​യ്‌ൽ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 476 സി​ക്‌​സു​ക​ളാ​ണ് അ​ഫ്രീ​ദി​യു​ടെ പേ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 524 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു അ​ഫ്രീ​ദി ഇ​ത്ര​യും സി​ക്‌​സു​ക​ള്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.


ഗെ​യ്‌ൽ 285 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് 276ഉം 56 ​ട്വ​ന്‍റി 20ക​ളി​ല്‍ നി​ന്ന് 103ഉം 103 ​ടെ​സ്റ്റു​ക​ളി​ല്‍ നി​ന്ന് 98 സി​ക്‌​സു​മാ​ണ് നേ​ടി​യ​ത്.352 സി​ക്‌​സു​ക​ള്‍ സ്വ​ന്ത​മാ​യ കി​വീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ രോ​ഹി​ത് ശ​ര്‍മ​യാ​ണ് 349 സി​ക്‌​സു​മാ​യി നാ​ലാ​മ​താ​ണ്.

മ​ത്സ​ര​ത്തി​ലാ​കെ 23 സി​ക്‌​സ് നേ​ടി​യ വി​ന്‍ഡീ​സ്, ഒ​രു ഏ​ക​ദി​ന ഇ​ന്നിം​ഗ്‌​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടു​ന്ന ടീം ​എ​ന്ന റി​ക്കാ​ര്‍ഡും സ്വ​ന്ത​മാ​ക്കി. 2014ല്‍ ​ത​ങ്ങ​ള്‍ക്കെ​തി​രെ ന്യൂ​സി​ല​ന്‍ഡ് നേ​ടി​യ 22 സി​ക്‌​സു​ക​ളു​ടെ റി​ക്കാ​ര്‍ഡാ​ണ് വി​ന്‍ഡീ​സ് തി​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd