സൈ​​ന്യ​​ത്തി​​ന് 20 കോ​​ടി സംഭാവന ന​​ല്കി ബി​​സി​​സി​​ഐ
സൈ​​ന്യ​​ത്തി​​ന് 20 കോ​​ടി സംഭാവന ന​​ല്കി ബി​​സി​​സി​​ഐ
Sunday, March 17, 2019 12:07 AM IST
മും​​ബൈ: പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബി​​സി​​സി​​ഐ ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ വെ​​ൽ​​ഫ​​യ​​ർ ഫ​​ണ്ടി​​ലേ​​ക്ക് 20 കോടി രൂ​​പ ന​​ല്കും. ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ (ക​​ര-​​വ്യോ​​മ-​​നാ​​വി​​ക) പ്ര​​തി​​നി​​ധി​​ക​​ളെ 23ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ലേ​​ക്ക് ക്ഷ​​ണി​​ക്കു​​മെ​​ന്നും അ​​വി​​ടെ​​വ​​ച്ച് തു​​ക കൈ​​മാ​​റു​​മെ​​ന്നു​​മാ​​ണ് വി​​വ​​രം. 23ന് ​​ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രും ത​​മ്മി​​ലാ​​ണ് മ​​ത്സ​​രം.

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ നാ​​യ​​ക​​ൻ. ചെ​​ന്നൈ​​യു​​ടെ​​ത് മു​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നും ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ ല​​ഫ്. കേ​​ണ​​ലു​​മാ​​യ എം.​​എ​​സ്. ധോ​​ണി​​യാ​​ണ്. ഇ​​വ​​ർ സം​​യു​​ക്ത​​മാ​​യാ​​ണ് തു​​ക കൈ​​മാ​​റു​​ക.


ഐ​​പി​​എ​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് കൊ​​ഴു​​പ്പി​​ക്ക​​ൽ വേ​​ണ്ടെ​​ന്നു​​വ​​ച്ച് അ​​തി​​നുള്ള തു​​ക സൈ​​ന്യ​​ത്തി​​നു ന​​ല്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യ​​ത് 15 കോ​​ടി രൂ​​പ​​യാ​​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.