റ​​സാ​​ഖാണ് താരം
റ​​സാ​​ഖാണ് താരം
Sunday, March 17, 2019 12:18 AM IST
ഹോ​​ങ്കോം​​ഗ്: മൂ​​ന്നാ​​മ​​ത് ഏ​​ഷ്യ​​ൻ യൂ​​ത്ത് അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി താ​​രം അ​​ബ്ദു​​ൾ റ​​സാ​​ഖ് ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ 48.17 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ടാ​​ണ് റ​​സാ​​ഖ് മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​മാ​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ സ​​ന്ദീ​​ശ് ന​​വി​​ഷ്ക (48.26 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി​​യും ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ യെ​​ഫി​​ൻ (48.59 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

മീ​​റ്റി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ നാ​​ല് സ്വ​​ർ​​ണ​​ം കൂ​​ടി സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ നേ​​ട്ടം ഏ​​ഴ് ആ​​യി. മെ​​ഡ​​ൽ​​വേ​​ട്ട​​യി​​ൽ ഇ​​ന്ത്യ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഏ​​ഴ് സ്വ​​ർ​​ണം, ര​​ണ്ട് വെ​​ള്ളി, അ​​ഞ്ച് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ ക​​ണ​​ക്ക്.


ഇ​​ന്ത്യ​​ക്കാ​​യി 10,000 റേ​​സ് വാ​​ക്കിം​​ഗി​​ൽ വി​​ശ്വേ​​ന്ദ്ര സിം​​ഗ് റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു. 44:09.75 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് വി​​ശ്വേ​​ന്ദ്ര മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തേ ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​ഞ്ജ​​യ് കു​​മാ​​ർ (44:21.96 സെ​​ക്ക​​ൻ​​ഡ്), പ​​രം​​ജീ​​ത് സിം​​ഗ് ബി​​ഷ്റ്റ് (45:30.39 സെ​​ക്ക​​ൻ​​ഡ്) എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ അ​​വ​​ന്ദി​​ക സ​​ന്തോ​​ഷ് (11.97 സെ​​ക്ക​​ൻ​​ഡ്) ഇ​​ന്ത്യ​​ക്കാ​​യി ആ​​റാം സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ത​​ബി​​ത മ​​ഹേ​​ശ്വ​​ര​​നി​​ലൂ​​ടെ​​യും ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ സ്വ​​ർ​​ണ​​മെ​​ത്തി. 2000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ ചേ​​സി​​ൽ അ​​തു​​ൽ കു​​മാ​​ർ (6:00.45 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.