അ​​ഫ്ഗാ​​നി​​സ്ഥാ​​ന് ച​​രി​​ത്ര ജ​​യം
അ​​ഫ്ഗാ​​നി​​സ്ഥാ​​ന് ച​​രി​​ത്ര ജ​​യം
Tuesday, March 19, 2019 12:26 AM IST
ഡെ​​റാ​​ഡൂ​​ണ്‍: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ക​​ന്നി ജ​​യം സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ടെ​​സ്റ്റ് മാ​​ത്രം ക​​ളി​​ക്കു​​ന്ന അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ക​​ന്നി മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ഒ​​രു വ​​ർ​​ഷം തി​​ക​​യു​​ന്ന​​തി​​നു മു​​ന്പാ​​ണ് ച​​രി​​ത്ര ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ര​​ണ്ടാം ടെ​​സ്റ്റ് ക​​ളി​​ക്കു​​ന്ന അ​​യ​​ർ​​ല​​ൻ​​ഡി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് അ​​ഫ്ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സ്കോ​​ർ: അ​​യ​​ർ​​ല​​ൻ​​ഡ് 172, 288. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ: 314, മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 149.

റ​​ഹ്മ​​ത്ത് ഷാ​​യു​​ടേ​​യും (76 റ​​ണ്‍​സ്) ഇ​​ഹ്സാ​​നു​​ള്ള​​യു​​ടേ​​യും (65 നോ​​ട്ടൗ​​ട്ട്) 139 റ​​ണ്‍​സ് ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് അ​​ഫ്ഗാ​​ന് അ​​നാ​​യാ​​സ വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. നാ​​ലാം ദി​​നം ക​​ളി​​യാ​​രം​​ഭി​​ക്കു​​ന്പോ​​ൾ അ​​ഫ്ഗാ​​ന് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത് 118 റ​​ണ്‍​സാ​​യി​​രു​​ന്നു. മ​​ത്സ​​രം അ​​ഫ്ഗാ​​ന്‍റെ വ​​രു​​തി​​യി​​ലാ​​ക്കി​​യ​​ത് ബൗ​​ള​​ർ​​മാ​​രാ​​ണ്. അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ലെ​​ഗ് സ്പി​​ന്ന​​ർ റാ​​ഷി​​ദ് ഖാ​​ൻ സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ റ​​ഹ്മ​​ത്ത് ഷാ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.


ര​​ണ്ടാ​​മ​​ത്തെ ടെ​​സ്റ്റി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം ​​എ​​ന്ന ച​​രി​​ത്ര​​മാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ കു​​റി​​ച്ച​​ത്. ഇം​​ഗ്ല​ണ്ട്, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ടെ​​സ്റ്റി​​ൽ​ത്ത​​ന്നെ വി​​ജ​​യി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ അ​​ട​​ക്ക​​മു​​ള്ള വ​​ന്പ​ന്മാ​​രെ​​യാ​​ണ് ടെ​​സ്റ്റി​​ലെ കു​​ഞ്ഞ​ന്മാ​​രാ​​യ അ​​ഫ്ഗാ​​ൻ ഈ ​​നേ​​ട്ട​​ത്തി​​ലൂ​​ടെ പി​​ന്ത​​ള്ളി​​യ​​ത്. ആ​​ദ്യ ജ​​യ​​ത്തി​​നാ​​യി വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് 11 ടെ​​സ്റ്റ് വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 12-ാം ടെ​​സ്റ്റി​​ലാ​​ണ് ജ​​യം നേ​​ടാ​​നാ​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​ക​​ട്ടെ 25-ാം ടെ​​സ്റ്റി​​ലാ​​ണ് ആ​​ദ്യ​​ജ​​യം സ്വ​​ന്ത​​മാ​​യ​​ത്.
അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റ് 2018 ജൂ​​ണി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​ന്ന് ഇ​​ന്നിം​​ഗ്സി​​നും 262 റ​​ണ്‍​സി​​നും തോ​​ൽ​​ക്കാ​​നാ​​യി​​രു​​ന്നു വി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.