ബ്രസീൽ ഇന്നിറങ്ങും
Saturday, March 23, 2019 12:27 AM IST
പോ​ര്‍ട്ടോ: 2019ലെ ​ബ്ര​സീ​ലി​ന്‍റെ അ​ന്താ​രാ​ഷ്‌ട്ര ​ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ആ​ദ്യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ പാ​ന​മ​യാ​ണ് എ​തി​രാ​ളി​ക​ള്‍. പോ​ര്‍ച്ചു​ഗ​ലി​ലെ പോ​ര്‍ട്ടോ​യി​ലാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബെ​ല്‍ജി​യ​ത്തോ​ട് തോ​റ്റ് പു​റ​ത്താ​യ​ശേ​ഷം ആ​റു ക​ളി​യി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ തു​ട​ര്‍ വി​ജ​യ​വു​മാ​യാ​ണ് ടി​റ്റെ​യു​ടെ സം​ഘം കു​തി​ക്കു​ന്ന​ത്. പാ​ന​മ​യ്ക്കാ​ണെ​ങ്കി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ലും ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റു പു​റ​ത്താ​യി​രി​ക്കു​ന്ന നെ​യ്മ​ര്‍ ഇ​ല്ലാ​തെ​യാ​ണ് ബ്ര​സീ​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ​മാ​യി സീ​നി​യ​ര്‍ ടീ​മി​ലേ​ക്കു വി​ളി ല​ഭി​ച്ച വി​നി​ഷ്യ​സ് ജൂ​ണി​യ​റി​ന് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.