ടേബിൾ ടെ​ന്നീ​സ് കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ 22 മു​ത​ൽ
ടേബിൾ ടെ​ന്നീ​സ് കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ 22 മു​ത​ൽ
Tuesday, March 26, 2019 11:17 PM IST
ആ​​ല​​പ്പു​​ഴ: കേ​​ര​​ള​​ത്തി​​ലെ ടേ​​ബി​​ൾ ടെ​​ന്നി​​സി​​ന്‍റെ സ​​മ​​ഗ്ര​​മാ​​യ പ്രോ​​ത്സാ​​ഹ​​ന​​ത്തി​​നു ഉ​​ത​​കും​​വി​​ധം പ​​രി​​ശീ​​ല​​ന​​ങ്ങ​​ളും മ​​ത്സ​​ര​​ങ്ങ​​ളും അ​​ട​​ക്കം വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ടേ​​ബി​​ൾ ടെ​​ന്നി​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള (ടി​​ടി​​എ​​കെ) ഹോ​​ണ​​റ​​റി സെ​​ക്ര​​ട്ട​​റി മൈ​​ക്കി​​ൾ മ​​ത്താ​​യി. കു​​ട്ടി​​ക​​ൾ​​ക്കും യു​​വാ​​ക്ക​​ൾ​​ക്കും ഒ​​പ്പം മു​​തി​​ർ​​ന്ന ക​​ളി​​ക്കാ​​ർ​​ക്കും പ്രാ​​മു​​ഖ്യം ന​​ല്കും.

സം​​സ്ഥാ​​ന ടേ​​ബി​​ൾ ടെ​​ന്നി​​സ് ക​​ളി​​ക്കാ​​ർ​​ക്കാ​​യു​​ള്ള കോ​​ച്ചിം​​ഗ് ക്യാ​​ന്പ് ഏ​​പ്രി​​ൽ 22 മു​​ത​​ൽ ഒ​​രു മാ​​സം ആ​​ല​​പ്പു​​ഴ​​യി​​ൽ ദേ​​ശീ​​യ കോ​​ച്ച് സോ​​മ​​നാ​​ഥ് ഘോ​​ഷ് ന​​യി​​ക്കും. ഐ​​ടി​​ടി​​എ​​ഫ് കോ​​ച്ച് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ സ്കീം ​​ടേ​​ബി​​ൾ ടെ​​ന്നി​​സ് ഐ​​ടി​​ടി​​എ​​ഫ്പി​​ടി​​ടി ലെ​​വ​​ൽ വ​​ണ്‍ കോ​​ച്ച​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാം മേ​​യ് ഒ​​ന്പ​​ത് മു​​ത​​ൽ 13 വ​​രെ തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കും. ടി​​ടി​​എ​​ഫ്ഐ​​യും ടെ​​ൻ​​വി​​ക്കും ചേ​​ർ​​ന്ന് ന​​ട​​ത്തു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ നാ​​ല്പ​​തു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി പ​​രി​​ശീ​​ല​​ന പ​​രി​​ച​​യ​​മു​​ള്ള റി​​ച്ചാ​​ർ​​ഡ് ഇ. ​​മാ​​ക്എ​​ഫി​​യാ​​ണ് (യു​​എ​​സ്എ) കോ​​ഴ്സ് ക​​ണ്ട​​ക്ട​​റും ട്രെ​​യി​​ന​​റും.

ജൂ​​ണ്‍ 15ന് മാ​​സ്റ്റേ​​ഴ്സ് ടേ​​ബി​​ൾ ടെ​​ന്നി​​സ് പ്രൈ​​സ് മ​​ണി നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (40+, 50+, 60+) ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കും. എം.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ആ​​ണ് ചീ​​ഫ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ. സൗ​​ത്ത് സോ​​ണ്‍ നാ​​ഷ​​ണ​​ൽ ടേ​​ബി​​ൾ ടെ​​ന്നി​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്സ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഓ​​ഗ​​സ്റ്റ് 14 മു​​ത​​ൽ 21 വ​​രെ ന​​ട​​ക്കും. ടി​​ടി​​എ​​ഫ്ഐ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വി​​ദേ​​ശ കോ​​ച്ചി​​ന്‍റെ കീ​​ഴി​​ലു​​ള്ള പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​വം​​ബ​​റി​​ലാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജൂ​​ണി​​ൽ സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ റാ​​ങ്കിം​​ഗ്, പ്രൈ​​സ് മ​​ണി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും ജി​​ല്ലാ, സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ത്തും.


ഇ​​തു​​കൂ​​ടാ​​തെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലും ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലും പ്രൈ​​സ് മ​​ണി മ​​ത്സ​​ര​​ങ്ങ​​ളും അ​​വ​​ധി​​ക്കാ​​ല​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക കോ​​ച്ചിം​​ഗ് ക്യാ​​ന്പു​​ക​​ളും സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. വി​​വി​​ധ ടേ​​ബി​​ൾ ടെ​​ന്നി​​സ് അ​​രീ​​ന​​ക​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളും ടി​​ടി​​എ​​കെ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. ഹ​​രി​​യാ​​ന​​യി​​ലെ ഗു​​ർ​​ഗാ​​വി​​ൽ ചേ​​ർ​​ന്ന ടേ​​ബി​​ൾ ടെ​​ന്നി​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (ടി​​ടി​​എ​​ഫ്ഐ) 82ാമ​​ത് ആ​​നു​​വ​​ൽ ജ​​ന​​റ​​ൽ ബോ​​ഡി മീ​​റ്റിം​​ഗി​​ൽ ടി​​ടി​​എ​​കെ​​യു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.