പിഎസ്ജിക്ക് കാത്തിരിക്കണം
പിഎസ്ജിക്ക് കാത്തിരിക്കണം
Thursday, April 18, 2019 11:13 PM IST
നോ​ന്‍റ് (ഫ്രാ​ന്‍സ്): ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന് കി​രീ​ടം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​വും തോ​റ്റ​തോ​ടെ​യാ​ണ് പി​എ​സ്ജി​ക്ക് എ​ട്ടാം ത​വ​ണ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ണ്ട​ത്. ടീ​മി​ല്‍ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​മാ​യെ​ത്തി​യ പി​എ​സ്ജി​യെ 14-ാം സ്ഥാ​ന​ക്കാ​രാ​യ നോ​ന്‍റ് 3-2ന് ​തോ​ല്‍പ്പി​ച്ചു. ഡി​യേ​ഗോ കാ​ര്‍ലോ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് നോ​ന്‍റി​ന് ജ​യ​മൊ​രു​ക്കി​യ​ത്.

ഡാ​നി ആ​ല്‍വ്‌​സി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ പി​എ​സ്ജി​ക്കെ​തി​രേ ആ​ദ്യ പ​കു​തി​യി​ല്‍ത്ത​ന്നെ നോ​ന്‍റ് മു​ന്നി​ലെ​ത്തി. ഡി​യേ​ഗോ കാ​ര്‍ലോ​സ് 22-ാം മി​നി​റ്റി​ല്‍ സ​മ​നി​ല പി​ടി​ച്ചു. ഇ​ട​വേ​ള​യ്ക്കു പി​രി​യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് അ​ബ്ദു​ള്‍ മ​ജീ​ദ് വാ​രി​സ് ആ​തി​ഥേയ​ര്‍ക്ക് ലീ​ഡ് ന​ല്‍കി. ര​ണ്ടാം പ​കു​തി​യി​ല്‍ ഡി​യേ​ഗോ കാ​ര്‍ലോ​സ് ര​ണ്ടാം ഗോ​ളും നേ​ടി. 89-ാം മി​നി​റ്റി​ലാ​ണ് പി​എ​സ്ജി​ക്ക് ഒ​രു ഗോ​ള്‍ കൂ​ടി അ​ടി​ക്കാ​ന്‍ സാ​ധി​ച്ച​ത്. മെ​റ്റെ​ഹ​ന്‍ ഗു​ല്‍കു​വാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ പി​എ​സ്ജി​ക്ക് ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.