അമൃത്‌രാജ് സഹോദരങ്ങളുടെ അമ്മ അന്തരിച്ചു
Saturday, April 20, 2019 11:35 PM IST
ചെ​​​ന്നൈ: ഇ​​​ന്ത്യ​​​ൻ ടെ​​​ന്നീ​​​സി​​​ലെ ത്രി​​​മൂ​​​ർ​​​ത്തി​​​ക​​​ളാ​​​യ അ​​​മൃ​​​ത്‌​​​രാ​​​ജ് സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രു​​​ടെ അ​​​മ്മ മാ​​​ഗി അ​​​മൃ​​​ത്‌​​​രാ​​​ജ് (92) അ​​​ന്ത​​​രി​​​ച്ചു. രാ​​​ജ്യാ​​​ന്താ​​​ര​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇന്ത്യക്കുവേ​​​ണ്ടി ഒ​​​ട്ടേ​​​റെ കി​​​രീ​​​ട​​​ങ്ങ​​​ൾ നേ​​​ടി​​​യ ആ​​​ന​​​ന്ദ് അ​​​മൃ​​​ത്‌​​​രാ​​​ജ് , വി​​​ജ​​​യ് അ​​​മൃ​​​ത്‌​​​രാ​​​ജ് , അ​​​ശോ​​​ക് അ​​​മൃ​​​ത്‌​​​രാ​​​ജ് സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രു​​​ടെ അ​​​മ്മ​​​യാ​​​യ മാ​​​ഗി പ്ര​​​ശ​​​സ്ത​​​മാ​​​യ അ​​​മൃ​​​ത്‌​​​രാ​​​ജ് ടെ​​​ന്നീ​​​ന്ന് അ​​​ക്കാ​​​ദ​​​മി (ബി​​​എ​​​ടി)​​​യു​​​ടെ ജീ​​​വ​​​നാ​​​ഡി​​​യാ​​​യി​​​രു​​​ന്നു.


റെ​​​യി​​​ൽ​​​വേ​​​യി​​​ൽ ഉ​​​ന്ന​​​തോ​​​ദ്യ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന റോ​​​ബ​​​ർ​​​ട്ട് അ​​​മൃ​​​ത് രാ​​​ജാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. 1985ൽ ​​​ആ​​​രം​​​ഭി​​​ച്ച അ​​​ക്കാ​​​ദ​​​മി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ലി​​​യാ​​​ൻ​​​ഡ​​​ർ പെ​​​യ്സ്, സോം​​​ദേ​​​വ് ദേ​​​വ്‌​​​വ​​​ർ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ താ​​​ര​​​ങ്ങ​​​ൾ ഉ​​​ദി​​​ച്ചു​​​യ​​​ർ​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.