സൂ​പ്പ​ർ ഹാ​​ലെ​​പ്പ്
സൂ​പ്പ​ർ ഹാ​​ലെ​​പ്പ്
Sunday, July 14, 2019 12:58 AM IST
ല​​ണ്ട​​ൻ: അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സി​​ന്‍റെ 24-ാം ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​മെ​​ന്ന മോ​​ഹം ത​​ല്ലി​​ക്കെ​​ടു​​ത്തി സി​​മോ​​ണ ഹാ​​ലെ​​പ്പ് വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. ഇ​​രു​​പ​​ത്തേ​​ഴു​​കാ​​രി​​യാ​​യ ഹാ​​ലെ​​പ്പി​​ന്‍റെ ക​​ന്നി വിം​​ബി​​ൾ​​ഡ​​ണ്‍ കി​​രീ​​ട​​മാ​​ണ്. അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തെ നി​​ലം​​പ​​രി​​ശാ​​ക്കാ​​ൻ 56 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് റു​​മേ​​നി​​യ​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​മാ​​യ ഹാ​​ലെ​​പ്പി​​നു വേ​​ണ്ടി​​വ​​ന്ന​​ത്. 6-2, 6-2നാ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ജ​​യം.

ഹാ​​ലെ​​പ്പി​​ന്‍റെ ര​​ണ്ടാം ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം. ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​നേ​​ട്ട​​ത്തി​​ൽ മാ​​ർ​​ഗ​​ര​​റ്റ് കോ​​ർ​​ട്ടി​​ന്‍റെ (24 എ​​ണ്ണം) ഓ​​ൾ ടൈം ​​റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്താ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു സെ​​റീ​​ന.


പുരുഷ ഫൈനൽ

പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ന് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും ര​​ണ്ടാം ന​​ന്പ​​റാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​റും ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30നാ​​ണ് മ​​ത്സ​​രം.

സെ​​മി​​യി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ലി​​നെ 7-6 (7-3), 1-6, 6-3, 6-4 ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫെ​​ഡ​​റ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. റോ​​ബ​​ർ​​ട്ടോ ബാ​​റ്റി​​സ്റ്റ അ​​ഗ്ട്ടി​​നെ 6-2, 4-6, 6-3, 6-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നെ​​ത്തി​​യ​​ത്. ജോ​​ക്കോ​​വി​​ച്ച് നാ​​ല് ത​​വ​​ണ​​യും ഫെ​​ഡ​​റ​​ർ എ​​ട്ട് ത​​വ​​ണ​​യും വിം​​ബി​​ൾ​​ഡ​​ണ്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.