രാ​​​ജീ​​​വ് ലോ​ക നീ​ന്ത​ൽ റഫറി
രാ​​​ജീ​​​വ് ലോ​ക നീ​ന്ത​ൽ റഫറി
Wednesday, July 17, 2019 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ ഗു​​​വാ​​​ൻ​​​ജു​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന 18-ാമ​​​ത് ലോ​​​ക നീ​​​ന്ത​​​ൽ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള നീ​​​ന്ത​​​ൽ റ​​​ഫ​​​റി​​​മാ​​​രു​​​ടെ പാ​​​ന​​​ലി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എ​​​സ്. രാ​​​ജീ​​​വി​​​നെ ലോ​​​ക നീ​​​ന്ത​​​ൽ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫി​​​ന നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു. മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ 25 പേ​​​രെ​​​യാ​​​ണ് ഫി​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

ഏ​​​ഷ്യ​​​യി​​ൽ​​നി​​​ന്നു​​ള്ള നാ​​​ലു​​​പേ​​​രി​​ൽ ഒ​​​രാ​​​ളാ​​​ണ് രാ​​​ജീ​​​വ്. 2011 ൽ ​​​ഷാ​​​ൻ​​​ഹാ​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലും 2016 റി​​​യോ​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​ളി​​​മ്പി​​​ക് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും രാ​​​ജീ​​​വ് റ​​​ഫ​​​റി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. 1987 മു​​​ത​​​ൽ ഫി​​​ന​​​യു​​​ടെ നീ​​​ന്ത​​​ൽ റ​​​ഫ​​​റി​​​മാ​​​രു​​​ടെ പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രാ​​​ജീ​​​വ് ഒ​​​ളി​​​മ്പി​​ക്സ്, ലോ​​​ക നീ​​​ന്ത​​​ൽ ചാ​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ദേ​​​ശീ​​​യ/ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും റ​​​ഫ​​​റി​​​യാ​​​യി​​​ട്ടു​​​ണ്ട്. ദേ​​​ശീ​​​യ നീ​​​ന്ത​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും കേ​​​ര​​​ള ഒ​​​ളി​​​മ്പി​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.