മാ​​ർ​​ക്ക​​സ്, ഗോ​​കു​​ലം...
Wednesday, August 14, 2019 11:57 PM IST
കോ​​ൽ​​ക്ക​​ത്ത: ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​യാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ക​​രു​​ത്തി​​ൽ ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഗ്രൂ​​പ്പ് ഡി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ എ​​യ​​ർ​​ഫോ​​ഴ്സി​​നെ 3-0നാ​​ണ് ഗോ​​കു​​ലം ത​​ക​​ർ​​ത്ത​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഐ​​എ​​സ്എ​​ൽ ടീ​​മാ​​യ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ 4-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ന്ന് മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് ഹാ​​ട്രി​​ക്ക് നേ​​ടി​​യി​​രു​​ന്നു.

ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് ആ​​റു പോ​​യി​​ന്‍റു​​മാ​​യി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം. ക്യാ​​പ്റ്റ​​ൻ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ഗോ​​കു​​ല​​ത്തി​​ന് ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി​​യ​​ത്. 43, 87 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ട്ര​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോ താ​​ര​​മാ​​യ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ഗോ​​ളു​​ക​​ൾ. മ​​ല​​പ്പു​​റം​​കാ​​ര​​നാ​​യ ഷി​​ബി​​ൽ മു​​ഹ​​മ്മ​​ദ് (56-ാം മി​​നി​​റ്റ്) ഗോ​​കു​​ല​​ത്തി​​ന്‍റെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.