ആ​​​വേ​​​ശ​​​മു​​​യ​​​ര്‍ത്തി അ​​​വ​​​സാ​​​ന റൗ​​​ണ്ടു​​​ക​​​ള്‍
ആ​​​വേ​​​ശ​​​മു​​​യ​​​ര്‍ത്തി അ​​​വ​​​സാ​​​ന റൗ​​​ണ്ടു​​​ക​​​ള്‍
Saturday, October 31, 2020 12:46 AM IST
ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ക്രി​​​ക്ക​​​റ്റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലേ​​ക്കും ക​​​ട​​​ക്കു​​​മ്പോ​​​ള്‍ ആ​​​വേ​​​ശം വാ​​നോ​​ളം ഉ​​യ​​ർ​​ന്നു. ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ മ​​​ത്സ​​​ര​​​ത്തോ​​​ടെ എ​​​ട്ട് ടീ​​​മു​​​ക​​​ളും 12 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യി.

മും​​​ബൈ ഇ​​​ന്ത്യ​​​ന്‍സ് മാ​​​ത്ര​​​മാ​​ണു പ്ലേ ​​​ഓ​​​ഫ് ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സ് പ്ലേ ​​​ഓ​​​ഫ് കാ​​​ണാ​​​തെ പു​​​റ​​​ത്താ​​​കു​​​ക​​​യും ചെ​​​യ്തു. മും​​​ബൈ​​​ പ്ലേ ​​​ഓ​​​ഫ് ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​ന്നൈ പു​​​റ​​​ത്താ​​​കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ നി​​​ല​​​വി​​​ല്‍ ര​​​ണ്ടു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ടീ​​​മു​​​ക​​​ള്‍ക്ക് പ്ലേ ​​​ഓ​​​ഫ് സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്. ഇ​​​തു​​​കൊ​​​ണ്ടുത​​​ന്നെ പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​കും.

ടീ​​​മു​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത ഇ​​​പ്ര​​​കാ​​​ര​​​മാ​​​ണ്.

മും​​​ബൈ

12 മ​​​ത്സ​​​രം, 16 പോ​​​യി​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് +1.186

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: ഡ​​​ല്‍ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്. പ്ലേ ​​​ഓ​​​ഫ് ഉ​​​റ​​​പ്പി​​​ച്ചു. അ​​​ടു​​​ത്ത ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ച്ചാ​​​ല്‍ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം തു​​​ട​​​രാം.

ബാം​​​ഗ്ലൂ​​​ര്‍

12 മ​​​ത്സ​​​രം, 14 പോ​​​യി​​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് + 0.048

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ല്‍ഹി. ഒ​​​രു വി​​​ജ​​​യ​​​ത്തോ​​​ടെ പ്ലേ ​​​ഓ​​​ഫ് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പി​​​ക്കാം. എ​​​തി​​​രാ​​​ളി​​​ക​​​ള്‍ക്കും ഇ​​​തേ അ​​​വ​​​സ്ഥ​​​യാ​​​യ​​​തി​​​നാ​​​ല്‍ ശേ​​​ഷി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ പൊ​​​ടി​​​പാ​​​റും.

ഡ​​​ല്‍ഹി

12 മ​​​ത്സ​​​രം, 14 പോ​​​യി​​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് + 0.030

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: മും​​​ബൈ, ബാം​​​ഗ്ലൂ​​​ര്‍ ര​​​ണ്ടും ശ​​​ക്ത​​​ര്‍. ഇ​​​തും ര​​​ണ്ടും ജ​​​യി​​​ച്ചാ​​​ല്‍ മു​​​ന്നേ​​​റാം. തോ​​​റ്റാ​​​ല്‍ പു​​​റ​​​ത്താ​​​വാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​രെ​​​യു​​​ണ്ട്.

പ​​​ഞ്ചാ​​​ബ്

13 മ​​​ത്സ​​​രം, 12 പോ​​​യി​​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് -0.133

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: ചെ​​​ന്നൈ. ആ​​​ദ്യ ഏ​​​ഴ് ക​​​ളി​​​ക​​​ളി​​​ല്‍ ആ​​​റി​​​ലും തോ​​​റ്റ പ​​​ഞ്ചാ​​​ബ് പി​​​ന്നീ​​​ട് അ​​​ഞ്ചി​​​ല്‍ അ​​​ഞ്ചും ജ​​​യി​​​ച്ച് സ്ഥി​​​ര​​​ത​​​യാ​​​ര്‍ന്ന പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ണു പ്ലേ ​​​ഓ​​​ഫ് സാ​​​ധ്യ​​​ത​​​യി​​​ലെ​​​ത്തി​​​യ​​​ത്. എന്നാൽ, നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്ത​ി​ൽ രാ​ജ​സ്ഥാ​നെ​തി​രേ​യു​ള്ള തോ​ൽ​വി പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി.


രാ​​​ജ​​​സ്ഥാ​​​ന്‍

13 മ​​​ത്സ​​​രം, 12 പോ​​​യി​​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് -0.377

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: കോ​​​ല്‍ക്ക​​​ത്ത. അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മും​​​ബൈ​​​യെ തോ​​​ല്‍പ്പി​​​ച്ച​​​തോ​​​ടെ​​​യാ​​ണു രാ​​​ജ​​​സ്ഥാ​​​ന്‍ വീ​​​ണ്ടും പ്ര​​​തീ​​​ക്ഷ​​​യി​​​ലെ​​​ത്തി​​​യ​​​ത്. പഞ്ചാബിനെതിരേയുള്ള ജയം പ്രതീക്ഷകൾ ഉയർത്തി.

കോ​​​ല്‍ക്ക​​​ത്ത

13 മ​​​ത്സ​​​രം, 12 പോ​​​യി​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് -0.467

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: രാ​​​ജ​​​സ്ഥാ​​​ന്‍. സ്ഥി​​​ര​​​ത​​​യി​​​ല്ലാ​​​ത്ത പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കോ​​​ല്‍ക്ക​​​ത്ത​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. തു​​​ട​​​ര്‍ച്ച​​​യാ​​​യ ജ​​​യ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം തോ​​​ല്‍വി​​​ക​​​ളു​​​ണ്ടാ​​​യ​​​ത് മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ട​​​ഞ്ഞു. ചെ​​​ന്നൈ​​​യെ തോ​​​ല്‍പ്പി​​​ച്ച് നാ​​​ലാ​​​മ​​​തെ​​​ത്താ​​​മെ​​​ന്ന മോ​​​ഹം വ്യാ​​​ഴാ​​​ഴ്ച പൊ​​​ലി​​​ഞ്ഞു. ഈ ​​​തോ​​​ല്‍വി പ​​​ഞ്ചാ​​​ബ്, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, രാ​​​ജ​​​സ്ഥാ​​​ന്‍ ടീ​​​മു​​​ക​​​ള്‍ക്കു പ്ര​​​തീ​​​ക്ഷ​​​യും ന​​​ല്‍കി. ഇ​​​നി ഒ​​​രു മ​​​ത്സ​​​രം കൂ​​​ടി​​​യേ ഉ​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ട് മ​​​റ്റ് ടീ​​​മു​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ഫ​​​ലം ആ​​​ശ്ര​​​യി​​​ച്ചാ​​​കും സാ​​​ധ്യ​​​ത​​​ക​​​ള്‍. രാ​​​ജ​​​സ്ഥാ​​​നാ​​​ണ് അ​​​ടു​​​ത്ത എ​​​തി​​​രാ​​​ളി​​​ക​​​ള്‍.

ഹൈ​​​ദ​​​രാ​​​ബാ​​​ദ്

12 മ​​​ത്സ​​​രം, 10 പോ​​​യി​​​ന്‍റ്, നെ​​​റ്റ് റ​​​ണ്‍റേ​​​റ്റ് +0.396

ശേ​​​ഷി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ള്‍: ബാം​​​ഗ്ലൂ​​​ര്‍, മും​​​ബൈ. ചൊ​​​വ്വാ​​​ഴ്ച ഡ​​​ല്‍ഹി​​​യെ 88 റ​​​ണ്‍സി​​​ന് തോ​​​ല്‍പ്പി​​​ച്ച​​​തോ​​​ടെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ന്‍റെ റ​​​ണ്‍റേ​​​റ്റ് ഉ​​​യ​​​ര്‍ന്നു. പ്ലേ ​​​ഓ​​​ഫി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത ര​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ച്ചാ​​​ല്‍ മാ​​​ത്രം പോ​​​ര, കോ​​​ല്‍ക്ക​​​ത്ത, പ​​​ഞ്ചാ​​​ബ് ടീ​​​മു​​​ക​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യും വേ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.