ജോ​​​ക്കോ​​​വി​​​ച്ച്, നദാൽ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍
ജോ​​​ക്കോ​​​വി​​​ച്ച്, നദാൽ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍
Sunday, June 6, 2021 12:42 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ ടെ​​​ന്നീ​​​സ് പു​​​രു​​​ഷ സിം​​​ഗി​​​ള്‍സി​​​ല്‍ ലോ​​​ക ഒ​​​ന്നാം ന​​​മ്പ​​​ര്‍ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച് 6-1, 6-4, 6-1ന് ​​​അ​​​നാ​​​യാ​​​സ ജ​​​യ​​​ത്തോ​​​ടെ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി. റി​​​ച്ചാ​​​ര്‍ഡ്‌​​​സ് ബെ​​​റാ​​​ന്‍കി​​​സി​​​നെ​​​യാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നി​ല​വി​ലെ ചാ​ന്പ്യ​ൻ റ​ഫേ​ൽ ന​ദാ​ൽ 6-3, 6-3, 6-3ന് ​കാ​മ​റോ​ൺ നോ​റി​യെ തോ​ൽ​പ്പി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​നാ‍​യാ​സം ക​ട​ന്നു. ലോ​​​ക ര​​​ണ്ടാം ന​​​മ്പ​​​ര്‍ ഡാ​​​നി​​​ല്‍ മെ​​​ദ്‌വ​​​ദേ​​​വ് അ​​​നാ​​​യാ​​​സ ജ​​​യ​​​ത്തോ​​​ടെ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍. മെ​​​ദ് വ​​​ദേ​​​വ് നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ള്‍ക്ക് (6-4, 6-2, 6-4) റീ​​​ലി ഒ​​​പെ​​​ല്‍ക​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

സ്റ്റെ​​​ഫാ​​​നോ​​​സ് സി​​​റ്റ്‌​​​സി​​​പാ​​​സ് 5-7, 6-3, 7-6(7-3),6-1ന് ​​​ജോ​​​ണ്‍ ഇ​​​സ്‌​​​ന​​​റെ തോ​​​ല്‍പ്പി​​​ച്ചു. ലോ​​​ക ആ​​​റാം ന​​​മ്പ​​​ര്‍ അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ സ്വ​​​രേ​​​വ് 6-2, 7-5, 6-2നു ​​​സെ​​​ര്‍ബി​​​യ​​​യു​​​ടെ ലാ​​​സ് ലോ ​​​ഡെ​​​റെ​​​യെ തോ​​​ല്‍പ്പി​​​ച്ചു. ഡി​​​ഗോ ഷ്വാ​​​ര്‍ട്‌​​​സ്മാ​​​ന്‍ 6-4, 6-2, 6-1 ഫി​​​ലി​​​പ് കോ​​​ള്‍ഷെ​​​ര്‍ബെ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സ്‌​​​പെ​​​യി​​​നി​​​ന്‍റെ പാ​​​ബ്‌​​​ലോ ക​​​രേ​​​നോ ബൗ​​​സ്റ്റ് 6-4, 6-4, 6-2ന് ​​​സ്റ്റീ​​​വ് ജോ​​​ണ്‍സ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ജാ​​​നി​​​ക് സി​​​ന്ന​​​ര്‍ 6-1, 7-5, 6-3ന് ​​​മി​​​ഖാ​​​യ​​​ല്‍ യ​​​മെ​​​റി​​​നെ തോ​​​ല്‍പ്പി​​​ച്ചു.


വ​​​നി​​​താ സിം​​​ഗി​​​ള്‍സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചാം റാ​​​ങ്ക് എ​​​ലി​​​ന സ്വി​​​റ്റോ​​​ലി​​​ന പു​​​റ​​​ത്ത്. ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ ബാ​​​ര്‍ബ​​​റ ക്രെ​​​ജി​​​കോ​​​വ 6-3, 6-2ന് ​​​സ്വി​​​റ്റോ​​​ലി​​​ന​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി. സൊ​​​ളേ​​​ന്‍ സ്റ്റീ​​​ഫ​​​ന്‍സ് 6-3, 7-5ന് ​​​ക​​​രോ​​​ളി​​​ന മ​​​ച്ചോ​​​വ​​​യെ തോ​​​ല്പി​​​ച്ചു. ലോ​​​ക നാ​​​ലാം ന​​​മ്പ​​​ര്‍ സോ​​​ഫി​​​യ കെ​​​നി​​​ന്‍ 4-6, 6-1, 6-4ന് ​​​ജെ​​​സി​​​ക പെ​​​ഗു​​​ല​​​യെ തോ​​​ല്‍പ്പി​​​ച്ചു. മാ​​​ര്‍ത്ത കോ​​​സ്റ്റു​​​ക് പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.