ഗോൾ ഗോവ...
ഗോൾ ഗോവ...
Wednesday, December 8, 2021 12:16 AM IST
വാ​സ്കോ ഡ ​ഗാ​മ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്ക് ഈ ​സീ​സ​ണി​ൽ ആ​ദ്യ ജ​യം. ഏ​ഴ് ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ 4-3ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ​യാ​ണ് ഗോ​വ കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ അ​ഞ്ച് ഗോ​ൾ പി​റ​ന്ന മ​ത്സ​ര​മാ​യി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ക്രൊ​യേ​ഷ്യ​ൻ താ​രം അന്‍റോണി​യൊ പെ​രൊ​ഷേ​വി​ച്ചി​ന്‍റെ സെ​ൽ​ഫ് ഗോ​ൾ അ​ട​ക്ക​മു​ള്ള ഹാ​ട്രി​ക്കാ​ണ് ക​ളി​യി​ലെ ഹൈ​ലൈ​റ്റ്.

14-ാം മി​നി​റ്റി​ൽ ആ​ൽ​ബ​ർ​ട്ടൊ നൊ​ഗ്വേ​ര​യി​ലൂ​ടെ മി​ന്നും ലോം​ഗ് റേ​ഞ്ചി​ലൂ​ടെ ഗോ​വ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, മ​റ്റൊ​രു ലോം​ഗ് റേ​ഞ്ചി​ലൂ​ടെ അ​ന്‍റോ​ണി​യൊ പെ​രൊ​ഷേ​വി​ച്ച് (26’) ഈ​സ്റ്റ് ബം​ഗാ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 32-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്കി​ലൂ​ടെ ഓ​ർ​ട്ടി​സ് മെ​ൻ​ഡോ​സ ഗോ​വ​യ്ക്ക് ലീ​ഡ് ന​ൽ​കി.


എ​ന്നാ​ൽ, അ​ഞ്ച് മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ൽ അ​മി​ർ ഡെ​ർ​വി​ഷേ​വി​ച്ചി​ന്‍റെ ഉ​ജ്വ​ല ഫ്രീ​കി​ക്കി​ലൂ​ടെ (37’) ബം​ഗാ​ൾ ടീം ​ഒ​പ്പം​പി​ടി​ച്ചു. 44-ാം മി​നി​റ്റി​ൽ പെ​രൊ​ഷേ​വി​ച്ച് ഗോ​വ​യു​ടെ കോ​ർ​ണ​ർ​കി​ക്കി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ സ്വ​ന്തം പോ​സ്റ്റി​ൽ പ​ന്ത് നി​ക്ഷേ​പി​ച്ച് ഗോ​വ​യ്ക്ക് 3-2ന്‍റെ ലീ​ഡ് ന​ൽ​കി.

പാ​പ പ​രി​ഹാ​ര​മാ​യി 59-ാം മി​നി​റ്റി​ൽ ക്രൊ​യേ​ഷ്യ​ൻ താ​രം ഈ​സ്റ്റ് ബം​ഗാ​ളി​ന് വീ​ണ്ടും സ​മ​നി​ല സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ, നൊ​ഗ്വേ​ര​യു​ടെ (79’) ര​ണ്ടാം ഗോ​ളി​ലൂ​ടെ ഗോ​വ​ക്കാ​ർ ജ​യം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.