മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ അ​ബ്ദു​ൾ സ​ലാം അ​ന്ത​രി​ച്ചു
മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ  അ​ബ്ദു​ൾ സ​ലാം അ​ന്ത​രി​ച്ചു
Thursday, December 8, 2022 11:27 PM IST
പ​​​യ്യ​​​ന്നൂ​​​ർ: മു​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ള​​​റും ഇ​​​ന്ത്യ​​​ൻ താ​​​ര​​​വും എ​​​സ്ബി​​​ഐ പ​​​യ്യ​​​ന്നൂ​​​ർ ബ്രാ​​​ഞ്ച് റി​​​ട്ട. മാ​​​നേ​​​ജ​​​രു​​​മാ​​​യി​​​രു​​​ന്ന പ​​​യ്യ​​​ന്നൂ​​​ർ സ​​​ജി​​​ൻ വി​​​ല്ല​​​യി​​​ൽ​​​മം​​​ഗ​​​ല അ​​​ബ്ദു​​​ൾ സ​​​ലാം (72) അ​​​ന്ത​​​രി​​​ച്ചു.
അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. വ​​​ള​​​പ​​​ട്ട​​​ണം സ്വ​​​ദേ​​​ശി​​​യാ​​​ണ്. ക​​​ബ​​​റ​​​ട​​​ക്കം വ​​​ള​​​പ​​​ട്ട​​​ണം മ​​​ന്ന ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്തി.

ക​​​ണ്ണൂ​​​ർ സ്പി​​​രി​​​റ്റ​​​ഡ് യൂ​​​ത്ത് ക്ല​​​ബി​​​ലൂ​​​ടെ ക​​​ളി​​​ച്ചുവ​​​ള​​​ർ​​​ന്ന അ​​​ബ്ദു​​​ൾ സ​​​ലാം കേ​​​ര​​​ള ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ളി​​​നു​​വേ​​​ണ്ടി 1963ൽ ​​​അ​​​ജ്മീ​​​രി​​​ലും 63ൽ ​​​ഒ​​​ഡീ​​​ഷ​​​യി​​​ലും ന​​​ട​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞു. പി​​​ന്നീ​​​ട് കേ​​​ര​​​ള ടീ​​​മി​​​നു​​വേ​​​ണ്ടി​​​യും ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞു. 1966ൽ ​​​മ​​​നി​​​ല​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ യൂ​​​ത്ത് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു​​വേ​​​ണ്ടി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി.


ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​യ കോ​​​ൽ​​ക്ക​​​ത്ത മു​​​ഹ​​​മ്മ​​​ദ​​​ൻ​​​സ്, എ​​​സ്ബി​​​ഐ മ​​​ദ്രാ​​​സ് സ​​​ർ​​​ക്കി​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ​​​യും ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. 1967ൽ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ബം​​​ഗാ​​​ൾ ടീ​​​മം​​​ഗ​​​മാ​​​യും ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഭാ​​​ര്യ: സൈ​​​ബു​​​ന്നി​​​സ. മ​​​ക്ക​​​ൾ: സ​​​ജി​​​ന, സാ​​​ജി​​​ദ് (കു​​​വൈ​​​റ്റ്), ഷ​​​ഹ​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: അ​​​ലി (എ​​​ട​​​ക്കാ​​​ട്), റി​​​യാ​​​സ് അ​​​ലി (എ​​​റ​​​ണാ​​​കു​​​ളം), ബു​​​ഷ​​​റ. സ​​​ഹോ​​​ദ​​​രി: ഫാ​​​ത്തി​​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.