ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല; ര​​ണ്ടാ​​മ​​ത്
ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല; ര​​ണ്ടാ​​മ​​ത്
Saturday, March 23, 2024 1:31 AM IST
അ​​ബ്ഹ (സൗ​​ദി അ​​റേ​​ബ്യ): ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ഏ​​ഷ്യ​​ൻ യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ട് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല.

താ​​ര​​ത​​മ്യേന ദു​​ർ​​ബ​​ല​​രാ​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നോ​​ട് ഇ​​ന്ത്യ ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി. വി​​ല​​പ്പെ​​ട്ട മൂ​​ന്ന് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കു സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സ​​മ​​നി​​ല​​യോ​​ടെ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. എ​​ങ്കി​​ലും ഗ്രൂ​​പ്പ് എ​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​രാ​​ൻ ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചു.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഖ​​ത്ത​​ർ 3-0ന് ​​കു​​വൈ​​റ്റി​​നെ ത​​ക​​ർ​​ത്ത​​തോ​​ടെ​​യാ​​ണി​​ത്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഖ​​ത്ത​​ർ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ ര​​ണ്ടാ​​മ​​തും മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി കു​​വൈ​​റ്റ് മൂ​​ന്നാ​​മ​​തു​​മാ​​ണ്. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ക്കാ​​ർ യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കും.


2023 ന​​വം​​ബ​​ർ 16നു​​ശേ​​ഷം ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. സു​​നി​​ൽ ഛേത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ആ​​ക്ര​​മ​​ണ സം​​ഘ​​ത്തി​​ന് 532 മി​​നി​​റ്റാ​​യി ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.