ടൈറ്റൻസ് ജയം
ടൈറ്റൻസ് ജയം
Monday, March 25, 2024 2:31 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റു റ​ണ്‍​സ് ജ​യം. സ്കോ​ർ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: 20 ഓ​വ​റി​ൽ 168/6. മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ 162/9. ഡെ​വാ​ൾ​ഡ് ബ്രെ​വി​ഡ് (46) ആ​ണ് മുംബൈയുടെ ടോ​പ് സ്കോ​റ​ർ. രോ​ഹി​ത് ശ​ർ​മ (43) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. തി​ല​ക് വ​ർ​മ (25), ന​മാ​ൻ ദി​ർ (20) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. രോ​ഹി​തി​ന് സാ​യ് സു​ദ​ർ​ശ​ൻ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കു​ക​യാ​യി​രു​ന്നു.

ജ​യം പ്ര​തീ​ക്ഷി​ച്ചു​നീ​ങ്ങി​യ മും​ബൈ​യെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി, ഉ​മേ​ഷ് യാ​ദ​വ്, സ്പെ​ൻ​സ​ർ ജോ​ണ്‍​സ​ണ്‍, മോ​ഹി​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് ത​ക​ർ​ത്ത​ത്. സാ​യി കി​ഷോ​ർ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് നേ​ടി​യ മും​ബൈ നാ​യ​ക​ൻ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് മും​ബൈ​യു​ടെ ബൗ​ളിം​ഗ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്. സാ​യ് സു​ദ​ർ​ശ​നാ​ണ് (45) ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. നാ​ല് ഓ​വ​റി​ൽ 14 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ജ​സ്പ്രീ​ത് ബും​റ​യാ​ണ് ഗു​ജ​റാ​ത്തി​നെ വ​ലി​യ സ്കോ​റി​ല്ലാ​തെ നി​ർ​ത്തി​യ​ത്.


ശു​ഭ്മാ​ൻ ഗി​ല്ലും വൃ​ദ്ധി​മാ​ൻ സാ​ഹ​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 31 റ​ണ്‍​സാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ നേ​ടി​യ​ത്. എന്നാൽ അവസാന ഓവറുകളിൽ കാര്യമായ സ്കോർ ചെയ്യാനായില്ല. 17-ാം ഓ​വ​റി​ൽ ഡേ​വി​ഡ് മി​ല്ല​ർ (12), 39 പ​ന്തുകൾ നേ​രി​ട്ട് ഒ​രു സി​ക്സും മൂ​ന്നു ഫോ​റു​മ​ട​ക്കം 45 റ​ണ്‍​സ് നേ​ടി​യ സാ​യി സു​ദ​ർ​ശ​ൻ എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് നേ​ടി​യ ബും​റ​യാ​ണ് ടൈ​റ്റ​ൻ​സി​നെ വ​ൻ സ്കോ​റി​ലെ​ത്തു​ന്ന​തി​ന് ത​ട​സ​മാ​യ​ത്. രാ​ഹു​ൽ തെ​വാ​ട്ടി​യ (22) ജെ​റാ​ൾ​ഡ് കോ​ട്ട്സി​യു​ടെ പ​ന്തി​ൽ നാ​മ​ൻ ധി​റി​ന് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.