പു​​തി​​യ പെ​​ലെ എ​​ൻ​​ഡ്രി​​ക്
പു​​തി​​യ പെ​​ലെ എ​​ൻ​​ഡ്രി​​ക്
Thursday, March 28, 2024 1:13 AM IST
മാ​​ഡ്രി​​ഡ്: ബ്ര​​സീ​​ലി​​ന്‍റെ പു​​തി​​യ പെ​​ലെ എ​​ന്ന് ഇ​​തി​​നോ​​ട​​കം പേ​​രെ​​ടു​​ത്ത എ​​ൻ​​ഡ്രി​​ക്കി​​ന്‍റെ മ​​റ്റൊ​​രു മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ന് ഫു​​ട്ബോ​​ൾ ലോ​​കം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. മാ​​ഡ്രി​​ഡി​​ലെ സാ​​ന്‍റി​​യാ​​ഗൊ​​ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​ര​​ങ്ങേ​​റി​​യ രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​നും ബ്ര​​സീ​​ലും 3-3ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന കാ​​ന​​റി​​ക​​ൾ​​ക്കു​​വേ​​ണ്ടി ര​​ണ്ടാം ഗോ​​ൾ നേ​​ടി​​യ​​ത് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ എ​​ൻ​​ഡ്രി​​ക് ആ​​യി​​രു​​ന്നു. സ്പെ​​യി​​നി​​നാ​​യ റോ​​ഡ്രി (12’, 87’) ര​​ണ്ട് പെ​​നാ​​ൽ​​റ്റി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു ഗോ​​ൾ ഡാ​​നി ഓ​​ൾ​​മൊ​​യു​​ടെ (36’) വ​​ക​​യാ​​യി​​രു​​ന്നു. എ​​ൻ​​ഡ്രി​​ക്കി​​നൊ​​പ്പം (50’) റോ​​ഡ്രി​​ഗൊ (40’), ലൂ​​കാ​​സ് പ​​ക്വെ​​റ്റ (90+6’) എ​​ന്നി​​വ​​രും ബ്ര​​സീ​​ലി​​നാ​​യി ഗോ​​ൾ നേ​​ടി.

റൊ​​ണാ​​ൾ​​ഡോ​​യ്ക്കു​​ശേ​​ഷം (1994) ബ്ര​​സീ​​ൽ സീ​​നി​​യ​​ർ ടീ​​മി​​ൽ എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​രം, കാ​​ന​​റി​​ക​​ൾ​​ക്കാ​​യി 57 വ​​ർ​​ഷ​​ത്തി​​നി​​ടെ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ൻ, വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യംകു​​റ​​ഞ്ഞ താ​​രം തു​​ട​​ങ്ങി​​യ റി​​ക്കാ​​ർ​​ഡു​​ക​​ൾ ഇ​​തി​​നോ​​ട​​കം എ​​ൻ​​ഡ്രി​​ക് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. നാ​​ല് രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് ഗോ​​ളും ഇ​​തി​​നോ​​ട​​കം ഈ ​​കൗ​​മാ​​ര​​ക്കാ​​ര​​ൻ സ്വ​​ന്ത​​മാ​​ക്കി.


ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ക്രൊ​​യേ​​ഷ്യ

രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ക്രൊ​​യേ​​ഷ്യ ടീ​​മു​​ക​​ൾ​​ക്കു ജ​​യം. ഫ്രാ​​ൻ​​സ് 3-2ന് ​​ചി​​ലി​​യെ​​യും ക്രൊ​​യേ​​ഷ്യ 4-2ന് ​​ഈ​​ജി​​പ്തി​​നെ​​യും തോ​​ൽ​​പ്പി​​ച്ചു. വ​​ന്പ​ന്മാ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ ജ​​ർ​​മ​​നി 2-1ന് ​​നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ കീ​​ഴ​​ട​​ക്കി. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ജ​​ർ​​മ​​നി​​യു​​ടെ ജ​​യം.

അ​​തേ​​സ​​മ​​യം, ഇം​​ഗ്ല​​ണ്ട് 2-2ന് ​​ബെ​​ൽ​​ജി​​യ​​വു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം (90+5’) നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട് സ​​മ​​നി​​ല നേ​​ടി​​യ​​ത്. നോ​​ർ​​വെ​​യും സ്ലോ​​വാ​​ക്യ​​യും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.