"വിദ്യാഭ്യാസമുള്ള ആളല്ലേ പ്രധാനമന്ത്രി ആകേണ്ടത്'; ഡല്‍ഹിയില്‍ വീണ്ടും മോദി വിരുദ്ധ പോസ്റ്റര്‍
Thursday, March 30, 2023 1:26 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. "വിദ്യാഭ്യാസമുള്ള ആളല്ലേ പ്രധാനമന്ത്രി ആകേണ്ടത്' എന്ന ചോദ്യമാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.
നീല നിറത്തിലുള്ള പോസ്റ്ററില്‍ വെളുത്ത അക്ഷരങ്ങള്‍ ഉപയോഗിച്ച് ഹിന്ദിയിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റര്‍ ആരാണ് പതിച്ചതെന്ന കാര്യം വ്യക്തമല്ല.
"മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകള്‍ രണ്ടാഴ്ചമുമ്പ് തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ നൂറിലധികം പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.