വീണ്ടും മോദി തരംഗം: വോട്ട് വിഹിതത്തിലും കോണ്‍ഗ്രസ് പിന്നില്‍
Sunday, December 3, 2023 1:08 PM IST
ഭോപ്പാല്‍: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വീണ്ടും ബിജെപിക്ക് മിന്നുന്ന വിജയം. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ബിജെപി തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്. ഈ സംസ്ഥാനങ്ങളിലെ വോട്ട് വിഹിതം പരിശോധിക്കുമ്പോഴും കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.
മധ്യപ്രദേശില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 49 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 41 ശതമാനം ശതമാനം വോട്ടാണ് സംസ്ഥാനത്ത് ലഭിച്ചത്. രാജസ്ഥാനില്‍ 43 ശതമാനം വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 39 ശതമാനത്തില്‍ ഒതുങ്ങി.
ഛത്തീസ്ഗഡില്‍ 46 ശതമാനം വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 42 ശതമാനം വോട്ടും നേടി. തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 41 ശതമാനമാണ്. ബിആര്‍എസ് 38 ശതമാനം വോട്ടും ബിജെപി 14 ശതമാനം വോട്ടുമാണ് നേടിയത്.