പാ​രി​സ്: ഗു​സ്തി ക​ലാ​ശ​പ്പോ​രി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. വ​നി​ത​ക​ളു​ടെ ഫ്രീ​സ്റ്റൈ​ൽ 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മെ​ഡ​ൽ ന​ഷ്ട​മാ​യേ​ക്കും. ഭാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്.

ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ഭാ​ര​പ​രി​ശോ​ധ​ന​യി​ല്‍ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​പ​രി​ധി​യെ​ക്കാ​ള്‍ 100 ഗ്രാം ​കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഒ​ളിം​പി​ക് ഗു​സ്തി​യി​ലെ നി​യ​മ​പ്ര​കാ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ അ​യോ​ഗ്യ​യാ​ക്കി​യേ​ക്കു​മെ​ന്നും വെ​ള്ളി​മെ​ഡ​ലി​നു പോ​ലും അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് വി​വ​രം.

ഇ​ന്നു രാ​ത്രി ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ സാ​റാ ഹി​ല്‍​ഡ്ബ്രാ​ണ്ടു​മാ​യി​ട്ടാ​ണ് ഏ​റ്റു​മു​ട്ടേ​ണ്ടി​യി​രു​ന്ന​ത്. ഒ​ളി​മ്പി​ക്‌​സ് ഗു​സ്തി ഫൈ​ന​ലി​ല്‍ ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ല്‍ നി​ല്‍​ക്കെ​യാ​ണ് മെ​ഡ​ലി​ന​രി​കെ ഫോ​ഗ​ട്ടി​ന് അ​യോ​ഗ്യ​ത വ​ന്നി​രി​ക്കു​ന്ന​ത്.