ശ​ബ​രി​മ​ല​യി​ലേക്ക് ഭ​ക്ത​ജ​ന​പ്രവാഹം; മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന് തീ​ർ​ഥാ​ട​ക​ർ
ശ​ബ​രി​മ​ല​യി​ലേക്ക് ഭ​ക്ത​ജ​ന​പ്രവാഹം; മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന് തീ​ർ​ഥാ​ട​ക​ർ
Sunday, December 10, 2023 10:44 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കേ​റി. എ​ല്ലാ വ​ഴി​ക​ളി​ലൂ​ടെ​യും തീ​ർ​ഥാ​ട​ക​ര്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച തി​ര​ക്ക് ഇ​ന്നു രാ​വി​ലെ​യും തു​ട​രു​ക​യാ​ണ്. ശ​നി‍​യാ​ഴ്ച പ​തി​നെ​ട്ട് മ​ണി​ക്കൂ​റോ​ളം​നീ​ണ്ട കാ​ത്തു​നി​ല്‍​പ്പി​നൊ​ടു​വി​ലാ​ണ് ഭ​ക്ത​ർ​ക്ക് ദ​ര്‍​ശ​നം സാ​ധ്യ​മാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലെ വെ​ര്‍​ച്വ​ല്‍​ക്യൂ ബു​ക്കിം​ഗു​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​ണ്. ഞാ​യ​റാ​ഴ്ച 70,000-ത്തോ​ളം പേ​രും തി​ങ്ക​ളാ​ഴ്ച 90,000 പേ​രു​മാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ദ​ർ​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്.

തി​ര​ക്ക് കൂ​ടി​യ​തോ​ടെ പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തീ​ര്‍​ഥാ​ട​ക വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ല​യ്ക്ക​ല്‍, ഇ​ല​വു​ങ്ക​ല്‍, നാ​റാ​ണം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു ഘ​ട്ടം​ഘ​ട്ട​മാ​യി​ട്ടാ​ണ് പ​മ്പ​യി​ലേ​ക്ക് അ​യ​ച്ച​ത്. മ​ര​ക്കൂ​ട്ടം​വ​രെ നി​ര നീ​ണ്ട​തോ​ടെ പ​മ്പ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.


പ​മ്പ​യി​ൽ മൂ​ന്നു​മു​ത​ൽ നാ​ല്‌ മ​ണി​ക്കൂ​ർ വ​രെ ക്യൂ​നി​ന്നാ​ണ് അ​യ്യ​പ്പ​ന്മാ​ർ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും മ​ല​ക​യ​റി​യ​ത്. വ​ഴി​യി​ൽ പ​ല​രും കു​ഴ​ഞ്ഞു​വീ​ണു.

സ​ന്നി​ധാ​നം ന​ട​പ്പ​ന്ത​ലി​ല്‍ നാ​ല് മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് പ​ല​രും ക്യൂ ​നി​ല്‍​ക്കു​ന്ന​ത്. മ​ര​ക്കൂ​ട്ടം പി​ന്നി​ടു​മ്പോ​ള്‍ തീ​ര്‍​ഥാ​ട​ക​രെ ക്യൂ ​കോം​പ്ല​ക്‌​സി​ല്‍ ക​യ​റ്റി വി​ശ്ര​മി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ശേ​ഷ​മാ​ണ് തു​ട​ര്‍​യാ​ത്ര അ​നു​വ​ദി​ക്കു​ക.

പ്ര​ത്യേ​ക ക്യൂ ​കോം​പ്ല​ക്സ് സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക്യൂ ​കോം​പ്ല​ക്സി​ൽ 10 മ​ണി​ക്കൂ​റോ​ളം ഭ​ക്ത​ർ വ​രി​നി​ൽ​ക്കേ​ണ്ടി​വ​ന്നു. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഒ​രു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. മി​നി​റ്റി​ൽ 70 പേ​രെ​വ​രെ പ​തി​നെ​ട്ടാം പ​ടി ക​ട​ത്തി​വി​ട​ണ​മെ​ന്നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സ​മാ​യി മി​നി​റ്റി​ൽ 50-ൽ ​താ​ഴെ ഭ​ക്ത​രെ മാ​ത്ര​മാ​ണ് പ​ടി​ക​യ​റ്റി​വി​ടു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<