പെറുവിൽ ബസ് പാറക്കെട്ടിലിടിച്ച് മറിഞ്ഞു; 24 മരണം
വെബ് ഡെസ്ക്
Sunday, January 29, 2023 1:30 PM IST
ലിമ: പെറുവിൽ ബസപകടത്തിൽ 24 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പെറുവിലെ ഓർഗാനോസിലാണ് അപകടമുണ്ടായത്. ബസ് പാറക്കെട്ടിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ലിമയിൽ നിന്നും തുംബെസിലേക്ക് 60 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.