പട്ടാമ്പിയിൽ ടിപ്പര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Saturday, January 28, 2023 11:24 AM IST
പാലക്കാട്: പട്ടാമ്പി കൊപ്പം മുളയങ്കാവില്‍ ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീല്‍ (19) ആണ് മരണപ്പെട്ടത്.
ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന ബന്ധുവായ മുഹമ്മദ് ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ആറരയ്ക്കായിരുന്നു അപകടം.
ടിപ്പര്‍ ലോറിയുടെ അമിതവേഗതയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.