ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് സൈനികൻ മരിച്ചു
സ്വന്തം ലേഖകൻ
Wednesday, March 29, 2023 1:11 PM IST
കൊല്ലം: ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സൈനികൻ മരിച്ചു. ഓച്ചിറ, മണപ്പള്ളി നെടുവിലപുരതെക്ക് വീട്ടിൽ സത്യന്‍റെ മകൻ അഖിൽ (28) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12ന് കൊല്ലം വവ്വാക്കാവിന് സമീപമായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ അഖിൽ മരിച്ചു.
മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഓച്ചിറപോലീസ് കേസെടുത്തു. അഖിൽ അടുത്തിടെയാണ് ലീവിന് നാട്ടിലെത്തിയത്.